പരിക്കേറ്റ മാതൃഭൂമി ഫോട്ടോഗ്രാഫർ സാജൻ വി നമ്പ്യാർ
കോഴിക്കോട്: മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കേസെടുത്തു. കോഴിക്കോട് മുന്‍ ഡി.സി.സി. അധ്യക്ഷന്‍ യു. രാജീവന് ഉള്‍പ്പെടെയുള്ള 20 നേതാക്കള്‍ക്കെതിരേയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കസബ പോലീസാണ് കേസെടുത്തത്.
കല്ലായി റോഡിലെ വുഡീസ് ഹോട്ടലില്‍ എത്തിയ മാതൃഭൂമി ഫോട്ടോഗ്രാഫര്‍ സാജന് വി. നമ്പ്യാര്‍ക്കാണ് ഇന്ന് രാവിലെ മര്‍ദനമേറ്റത്. ഒപ്പമുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസിലെ സി. ആര്. രാജേഷ്, കൈരളിയിലെ മേഘ എന്നിവരെ തടഞ്ഞുവെക്കുകയും ചെയ്തു. സാജനെ പി.വി.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെയാണ് മുന്‍ ഡി.സി.സി പ്രസിഡന്റ് രാജീവന് മാസ്റ്ററുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖിന്റെ അനുകൂലികളാണ് രഹസ്യയോഗം ചേര്‍ന്നത്. മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവം അനാവശ്യമാണെന്നും കുറ്റക്കാര്‍ക്കെതിരേ പാര്‍ട്ടി നടപടിയുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന് പറഞ്ഞിരുന്നു.
Content Highlights: case against congress leaders for assaulting media person
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..