‘സ്റ്റേറ്റ് ബസ്’ സിനിമയുെട പ്രവർത്തകർ ഒരുക്കിയ സംസ്ഥാനതല കാർട്ടൂൺ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാറിന് കാർട്ടൂണിസ്റ്റ് യേശുദാസൻ സ്മാരക അവാർഡ് സിനിമാ താരം കോട്ടയം നസീർ സമ്മാനിക്കുന്നു
കൊച്ചി: ‘സ്റ്റേറ്റ് ബസ്’ സിനിമയുെട പ്രവർത്തകർ ഒരുക്കിയ സംസ്ഥാന കാർട്ടൂൺ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കാർട്ടൂണിസ്റ്റ് രജീന്ദ്രകുമാറിന് കാർട്ടൂണിസ്റ്റ് യേശുദാസൻ സ്മാരക അവാർഡ് സമ്മാനിച്ചു. 10,000 രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ സിനിമാ താരവും ചിത്രകാരനുമായ കോട്ടയം നസീറാണ് സമ്മാനം നൽകിയത്. മാതൃഭൂമി കോഴിക്കോട് യൂണിറ്റിൽ ജോലി ചെയ്യുന്ന രജീന്ദ്രകുമാർ അന്താരാഷ്ട്രതലത്തിൽ ഉൾെപ്പടെയുള്ള മത്സരങ്ങളിൽ കാരിക്കേച്ചറിനും കാർട്ടൂണിനും പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്.
കാർട്ടൂണിസ്റ്റുകളായ ദിൻരാജ്, സുഭാഷ് കല്ലൂർ, മധൂസ്, അനൂപ് രാധാകൃഷ്ണൻ എന്നിവർ പ്രോത്സാഹന സമ്മാനം ഏറ്റുവാങ്ങി. ‘സ്റ്റേറ്റ് ബസി’ന്റെ സംവിധായകൻ ചന്ദ്രൻ നരിക്കോട്, സിനിമയിലെ നായകൻ സന്തോഷ് കീഴാറ്റൂർ, കാർട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാട്, പി.എ. ഹംസക്കോയ, ബാസിം എന്നിവർ സംസാരിച്ചു.
Content Highlights: Cartoonist Yesudasan memorial award to Rajeendra Kumar
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..