കാര്‍ട്ടൂണ്‍ പുരസ്‌കാരം പിന്‍വലിക്കണമെന്ന് പി.കെ കൃഷ്ണദാസ്; മുഖ്യമന്ത്രിക്ക് കത്തയച്ചു


പികെ കൃഷ്ണദാസ് | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ലളിതകലാ അക്കാദമി നല്‍കിയ കാര്‍ട്ടൂണ്‍ പുരസ്‌ക്കാരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. രാജ്യത്തെ അവഹേളിക്കുന്ന രാജ്യദ്രോഹപരമായ ഒരു കാര്‍ട്ടൂണിന് സര്‍ക്കാര്‍ തലത്തില്‍ അംഗീകാരം നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരമൊരു ചിത്രം വരച്ചുവെന്നതിനേക്കാള്‍ രാജ്യത്തെ അവഹേളിക്കുന്ന ചിത്രത്തിന് സര്‍ക്കാര്‍ ആദരവര്‍പ്പിക്കുന്നുവെന്നതാണ് പ്രശ്‌നം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള സുഗമമായ സഹകരണത്തിനും ഇത്തരം സംഗതികള്‍ വിഘാതമാകും. കാര്‍ട്ടൂണിന് നല്‍കിയ പുരസ്‌ക്കാരം അടിയന്തരമായി പിന്‍വലിക്കാന്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കാര്‍ട്ടൂണിന്റെ ഉള്ളടക്കം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ബോധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്തിന്റെ അഭിമാനത്തെയും വ്യക്തിത്വത്തെയും അവഹേളിക്കുന്ന അങ്ങേയറ്റം നിന്ദ്യമായ ചിത്രമാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തതെന്ന് അദ്ദേഹം ആരോപിച്ചു. 'കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച കാര്യങ്ങളാണ് രാജ്യത്തെ അവഹേളിക്കാനായി നിദാനമായിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ രാജ്യം എത്രയേറെ മുന്നോട്ടു പോയി എന്നകാര്യം താങ്കള്‍ക്കും അറിവുള്ളതാണ്. വാക്‌സീന്‍ സൗജന്യമായി വിതരണം ചെയ്തുവെന്ന് മാത്രമല്ല വാകാസിനേഷന്‍ ചെയതവരുടെ എണ്ണം നൂറ് കോടി കവിഞ്ഞു. കോവിഡ്ക്കാല കേന്ദ്രസഹായം കേരളത്തിന് ലഭിച്ചിട്ടുണ്ടല്ലോ..? ലോകാരോഗ്യ സംഘടന ഉള്‍പ്പെടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ രാജ്യത്തെ പ്രശംസിച്ചിട്ടുണ്ട്. എന്നിട്ടും ഇക്കാര്യത്തില്‍ രാജ്യത്തെ അവഹേളിക്കുന്ന രാജ്യദ്രോഹപരമായ ഒരു കാര്‍ട്ടൂണിന് സര്‍ക്കാര്‍ തലത്തില്‍ അംഗീകാരം നല്‍കുന്നത് അംഗീകരിക്കാനാകില്ല' - അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vijay babu

3 min

സമ്മതപ്രകാരമുള്ള ബന്ധത്തെ ബലാത്സംഗമായി മാറ്റുന്നതിനെതിരേ ജാഗ്രത വേണം -ഹൈക്കോടതി

Jun 23, 2022


Tom Mann

2 min

കല്ല്യാണ വീട് മരണവീടായി മാറി; പ്രിയതമയെ നഷ്ടപ്പെട്ട ഗായകന്‍ കണ്ണീര്‍ക്കടലില്‍

Jun 22, 2022


Droupadi Murmu

5 min

ദ്രൗപദി മുർമുവിനെ സര്‍വ്വസമ്മതയായ സ്ഥാനാര്‍ഥിയായി നിര്‍ത്തണം; സിന്‍ഹയെ പിന്‍വലിക്കണം | പ്രതിഭാഷണം

Jun 23, 2022

Most Commented