മലയാളികളടക്കം 26 ജീവനക്കാരടങ്ങുന്ന ചരക്ക് കപ്പല്‍ ഗിനിയന്‍ നേവിയുടെ കസ്റ്റഡിയില്‍ 


ഗിനിയൻ നേവി കസ്റ്റഡിയിലകപ്പെട്ട കപ്പലിൽ നിന്ന് പുറത്തുവന്ന വീഡിയോയിൽ വിജിത്ത് Photo: Screen grab / Mathrubhumi news

തിരുവനന്തപുരം: മലയാളികളടക്കം 26 ജീവനക്കാരടങ്ങുന്ന ചരക്ക് കപ്പല്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയ നേവിയുടെ കസ്റ്റഡിയില്‍. 20 ലക്ഷം രൂപ മോചനദ്രവ്യമായി നല്‍കിയിട്ടും കപ്പല്‍ വിട്ടയക്കുന്നില്ലെന്നാണ് പരാതി. പണം കെട്ടിവെച്ചിട്ടും കപ്പലിന് യാത്രാനുമതി നല്‍കാത്തതും ജീവനക്കാരെ വിട്ടയക്കാത്തതും ആശങ്കകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്.

സംഘത്തില്‍ 3 മലയാളികളാണുള്ളത്. സ്ത്രീധനപീഡനത്തെതുടര്‍ന്ന് ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിസ്മയയുടെ സഹോദരന്‍ വിജിത്ത് കപ്പലിന്റെ നാവിഗേറ്റിങ് ഓഫീസറാണ്.സൗത്ത് ആഫ്രിക്കയില്‍നിന്നും നൈജീരിയയിലേക്ക് ക്രൂഡ് ഓയില്‍ നിറക്കാന്‍ പോയ കപ്പല്‍ ഓഗസ്റ്റ് 9നാണ് ഗിനിയന്‍ നാവികസേന കസ്റ്റഡിയിലെടുത്തത്.

അനധികൃതമായി ക്രൂഡ് ഓയില്‍ ശേഖരിക്കാനെത്തിയതെന്ന് ആരോപിച്ചായിരുന്നു നൈജീരിയയുടെ നിര്‍ദേശപ്രകാരം നടപടിയുണ്ടായത്. പ്രാഥമിക അന്വേഷണത്തെതുടര്‍ന്ന് 20 ലക്ഷം അമേരിക്കന്‍ ഡോളര്‍ പിഴയിട്ടു. തുടര്‍ന്ന് നോര്‍വെ ആസ്ഥാനമായ ഒ.എസ്.എം മാരിടൈം കമ്പനി തുക അടച്ചു. എന്നാല്‍ തുടരന്വേഷണത്തിനായി ജീവനക്കാരെയടക്കം നൈജീരിയക്ക് കൈമാറാനാണ് ഇപ്പോള്‍ നീക്കം നടത്തുന്നത്.

ഓഗസ്റ്റ് 9ന് രാത്രി ക്രൂഡ് ഓയില്‍ നിറക്കാനായി നങ്കൂരമിട്ടിരിക്കുമ്പോള്‍ അജ്ഞാതമായ മറ്റൊരു കപ്പല്‍ സമീപത്തെത്തിയിരുന്നു. കടല്‍ക്കൊള്ളക്കാരാണെന്ന് കരുതി ഉടന്‍ ഹീറോയിക് ഐഡന്‍ എന്ന വെസ്സല്‍ മുന്നോട്ടെടുത്തു. അടുത്ത ദിവസമാണ് തങ്ങളെ സമീപിച്ച കപ്പല്‍ ഗിനിയന്‍ നാവികസേനയുടേതാണെന്ന് ജീവനക്കാര്‍ തിരിച്ചറിഞ്ഞത്. നാവികസേനയുടേതാണെന്ന് സൂചന നല്‍കുന്നതൊന്നും കപ്പലില്‍ ഉണ്ടായിരുന്നില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്. പിന്നാലെയാണ് പ്രതികാര നടപടികള്‍ തുടങ്ങിയത്.

അതിനിടെ, ഗിനിയയില്‍ നേവിയുടെ കസ്റ്റഡിയില്‍ അകപ്പെട്ട 26 ജീവനക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുകയാണെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ പറഞ്ഞു. ജീവനക്കാരെ കസ്റ്റഡിയിലെടുത്തത് അറിഞ്ഞതുമുതല്‍ വിദേശകാര്യമന്ത്രാലവും എംബസിയും ചര്‍ച്ചകള്‍ നടത്തുകയാണെന്നും വി. മുരളീധരന്‍ പറഞ്ഞു.

പിടികൂടിയവരെ നൈജീരിയക്ക് കൈമാറാനുള്ള നീക്കം തടയാന്‍ നൈജീരിയന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ജീവനക്കാരെ ഗിനിയയില്‍നിന്നും നേരിട്ട് നാട്ടിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.


Content Highlights: cargo ship with 26 crew including malayalees in custody of guinean navy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Cristiano Ronaldo

2 min

വായടയ്ക്കൂ... കൊറിയന്‍ താരത്തോട് റൊണാള്‍ഡോ; താരത്തെ അപമാനിച്ചുവെന്ന് പോര്‍ച്ചുഗീസ് പരിശീലകന്‍ 

Dec 3, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented