ഏലക്കയിലെ വിഷാംശം; പരാതിക്കു പിന്നില്‍ കരാറുകാരുടെ കിടമത്സരമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്


ഫോട്ടോ | മാതൃഭൂമി

തിരുവനന്തപുരം: ശബരിമല അരവണയിലെ ഏലക്കയില്‍ ഗുരുതരമായ വിഷാംശമുണ്ടെന്ന കോടതി നിരീക്ഷണത്തോട് യോജിക്കുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍. കരാറുകാരുടെ കിടമത്സരമാണ് പരാതിക്കു പിന്നില്‍. പരാതിക്കാരന്റെ ഏലക്കയ്ക്കും ഗുണനിലവാരമില്ലായിരുന്നെന്നും അനന്തഗോപന്‍ പറഞ്ഞു.

കോടതി നിര്‍ദേശപ്രകാരം അരവണ വിതരണം നിര്‍ത്തിവെച്ചു. ഏലക്ക ഉപയോഗിക്കാത്ത അരവണ ലഭ്യമാക്കാന്‍ അടിയന്തരമായി നടപടി സ്വീകരിക്കും. സന്നിധാനത്തേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ക്ക് ആവശ്യമായവയെല്ലാം പരിശോധന പൂര്‍ത്തിയായി തൃപ്തികരമാണെന്ന് ബോധ്യപ്പെട്ടാണ് സാധാരണ ഉപയോഗിക്കുക. കോടതിയെ സമീപിച്ചത് ഒരു കാരാറുകാരനാണെന്നാണ് മനസ്സിലാക്കുന്നത്. ഇപ്പോള്‍ ലക്ഷ്യം മകരവിളക്ക് നന്നായി നടത്തുക മാത്രമാണ്. കൂടുതല്‍ പ്രതികരണങ്ങള്‍ ആവശ്യമെങ്കില്‍ അതിന് ശേഷം മാത്രം. ഇനിമേലില്‍ ഇത്തരത്തിലൊരു സംഭവമുണ്ടാവാതിരിക്കാന്‍ ദേവസ്വം ബോര്‍ഡ് പ്രത്യേകം ശ്രദ്ധിക്കും-അനന്തഗോപന്‍ പറഞ്ഞു.


ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഏലക്കയില്‍ ഗുരുതരമായ കീടനാശിനിയുള്ളതായി വ്യക്തമാക്കിയത്. കേന്ദ്ര ഭക്ഷ്യസുരക്ഷാ ലാബില്‍ പരിശോധിച്ച ഏലക്കയില്‍ ഗുരുതരമായ കീടനാശിനിയുടെ അംശമുള്ളതായി കണ്ടെത്തിയിരുന്നു. സ്പൈസസ് ബോര്‍ഡിലാണ് പരിശോധന നടന്നത്. പതിന്നാലിനം കീടനാശിനികള്‍ അനുവദനീയമായതിലുമധികം അളവില്‍ ഈ ഏലക്കയിലുണ്ടായിരുന്നു. കുമിളനാശിനികള്‍, കളനാശിനികള്‍ തുടങ്ങിയവയാണ് പരിശോധനയില്‍ കൂടുതലായി കണ്ടെത്തിയത്. ഇവ മനുഷ്യശരീരത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

Content Highlights: cardamom toxicity in sabarimala, statement by devaswom board president


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


shashi tharoor, droupadi murmu

1 min

രാഷ്ട്രപതിയിലൂടെ BJP അടുത്ത തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിക്കുന്നു; ദ്രൗപദി മുര്‍മുവിനെതിരെ ശശി തരൂര്‍

Jan 31, 2023

Most Commented