യാത്രികരുമായി പുലര്‍ച്ചെ കാര്‍ ഒഴുക്കില്‍പ്പെട്ടു,വാതിലുകള്‍ തുറക്കാനായില്ല;അദ്ഭുതകരമായ രക്ഷപ്പെടല്‍


പറളി-ഓടനൂർ നിലംപതിപ്പാലത്തിൽ ഒഴുക്കിൽപ്പെട്ട കാർ കൈവരിയിൽ തടഞ്ഞുനിൽക്കുന്നു

പറളി: പറളി-ഓടനൂര്‍ നിലംപതിപ്പാലത്തില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടു. കാര്‍ പാലത്തിന്റെ കൈവരികളില്‍ തടഞ്ഞുനിന്നതിനാല്‍ യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം. മലപ്പുറം പേരൂര്‍ ഗോപിയുടെ മകന്‍ പ്രവീണ്‍, വടക്കഞ്ചേരി വള്ളിയോട് ബാലന്റെ മകന്‍ സുനില്‍കുമാര്‍ എന്നിവരാണ് കാറിനുള്ളില്‍ കുടുങ്ങിയത്. മുട്ടിക്കുളങ്ങര ഭാഗത്ത് കല്യാണച്ചടങ്ങില്‍ പങ്കെടുത്തുവരികയായിരുന്നെന്ന് ഇവര്‍ പറഞ്ഞു.

കനത്തമഴയുള്ളതിനാലും ആളിയാര്‍ ഡാം തുറന്നുവിട്ടതിനാലും നിറഞ്ഞൊഴുകുന്ന നിലംപതിപ്പാലത്തിലൂടെ പറളിഭാഗത്തുനിന്ന് കടന്നുപോകാന്‍ശ്രമിച്ച കാര്‍ പാലത്തിനുനടുവിലെത്തിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. കാറിന്റെ ഒരുവശത്തെ വാതിലുകള്‍ കൈവരികളില്‍ തടഞ്ഞു. മറുഭാഗത്തെ വാതിലുകള്‍ ശക്തമായ ഒഴുക്കിനെത്തുടര്‍ന്ന് തുറക്കാനാകാതെ വന്നതോടെ യാത്രക്കാര്‍ ഒരുമണിക്കൂറോളം വാഹനത്തിനുള്ളില്‍ കുടുങ്ങി.

ഇവര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് മങ്കര പോലീസും പാലക്കാട് അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. കുടുങ്ങിക്കിടന്ന യാത്രക്കാരെ അഗ്‌നിരക്ഷാസേന സാഹസികമായി വടമുപയോഗിച്ച് രക്ഷപ്പെടുത്തി. യാത്രക്കാരെ രക്ഷിച്ചെങ്കിലും വാഹനം കരയ്‌ക്കെത്തിക്കാനായില്ല. തുടര്‍ന്ന്, ക്രിട്ടിക്കല്‍കെയര്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി വാഹനം അഞ്ചരയോടെ കരയ്‌ക്കെത്തിച്ചു.

അഗ്‌നിരക്ഷാസേന അസി. സ്റ്റേഷന്‍ ഓഫീസര്‍ സതീഷ്‌കുമാര്‍, ഉമ്മര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സജിത്, പ്രണവ്, രമേഷ്, ഷിജു, മങ്കര സ്‌പെഷ്യല്‍ ബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍മാരായ പി.എ. അബ്ദുള്‍റഷീദ്, സുനില്‍കുമാര്‍, ക്രിട്ടിക്കല്‍കെയര്‍ പ്രവര്‍ത്തകരായ അറാഫത്ത് അഞ്ചാംമൈല്‍, കലാം അഞ്ചാംമൈല്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

ഗതാഗത നിരോധനം

പറളി: പുഴയില്‍ ജനലനിരപ്പ് താഴുന്നതുവരെ പറളി-ഓടനൂര്‍ പാലത്തില്‍ ഗതാഗതം നിരോധിച്ചു. നിരോധനം ലംഘിച്ച് യാത്ര ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മങ്കര പോലീസ് അറിയിച്ചു. കാര്‍ ഒഴുക്കില്‍പ്പെട്ട സാഹചര്യത്തിലാണ് പോലീസിന്റെ മുന്നറിയിപ്പ്.

Content Highlights: Car swept away in early morning with passengers-miraculous escape


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented