ആഭ്യന്തര സെക്രട്ടറി വി.വേണുവും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടപ്പോൾ
തിരുവനന്തപുരം: സംസ്ഥാന ആഭ്യന്തര സെക്രട്ടറി വി.വേണു ഐഎഎസും കുടുംബവും സഞ്ചാരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ടു. വേണുവിനും ഭാര്യയും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ ശാരദ മുരളീധരനുമടക്കം ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ പരിക്ക് ഗുരുതരമാണെന്ന് പ്രാഥമിക വിവരം. ഇവര്‍ സഞ്ചരിച്ച ഇന്നോവ കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ 65-ാം നമ്പര്‍ വാഹനമാണ് അപകടത്തില്‍പ്പെട്ടത്..
പുലര്‍ച്ചെ ഒരുമണിയോടെ കായംകുളം കോറ്റുകുളങ്ങര ദേശീയ പാതയിലായിരുന്നു അപകടം. കൊച്ചി ബിനാലെ കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ആഭ്യന്തര സെക്രട്ടറിയും കുടുംബവും. തെങ്കാശിയില്‍ നിന്ന് കൊച്ചിയിലേക്ക് അരിയുമായി വന്ന ലോറിയാണ് കാറുമായി ഇടിച്ചത്.
കാറില്‍ ഉണ്ടായിരുന്ന വേണുവിനും ശാരദ മുരളീധരനും പുറമെ മകന് ശബരി, ഡ്രൈവര്‍ അഭിലാഷ്, ബന്ധുക്കളായ പ്രണവ്, സൗരവ് എന്നിവരെ തിരുവല്ലയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights: car in which Home Secretary V.Venu and his family were traveling met with an accident- injury
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..