ആലുവ: ആലുവയ്ക്കടുത്ത് മുട്ടത്ത് നിയന്ത്രണം വിട്ട കാറിടിച്ച് മൂന്നുപേര്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. മുട്ടം തൈക്കാവ് സ്വദേശി പുതുവായില്‍ വീട്ടില്‍ കുഞ്ഞുമോന്‍, തൃക്കാക്കര തോപ്പില്‍ സ്വദേശി മറ്റത്തില്‍ പറമ്പില്‍ മജീഷ് എം ബി, മകള്‍ അര്‍ച്ചന (8) എന്നിവരാണ് മരിച്ചത്. മൂന്നുപേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. പരിക്കേറ്റവരെ കളമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തിങ്കളാഴ്ച അഞ്ചു മണിയോടെയാണ് അപകടമുണ്ടായത്. കൊച്ചി മെട്രോ പില്ലര്‍ നമ്പര്‍ 187 സമീപത്തായിരുന്നു അപകടം. ആലുവയില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കാര്‍ നിയന്ത്രണംവിട്ട് ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞു കയറുകയായിരുന്നു.

സമീപത്തെ നോമ്പുതുറ വിഭവങ്ങള്‍ വില്‍ക്കുന്ന കടയില്‍നിന്ന് ആഹാരസാധനങ്ങള്‍ വാങ്ങുന്നവരുടെ ഇടയിലേക്കാണ് വാഹനം ഇടിച്ചു കയറിയത്. ഓട്ടോറിക്ഷയില്‍ ഇരിക്കുകയായിരുന്ന ഉണ്ണിച്ചിറ സ്വദേശി മജീഷ്, മകള്‍ എന്നിവരെ മെട്രോ തൂണുകളുമായി ചേര്‍ത്ത് ഇടിക്കുകയായിരുന്നു. ഇവര്‍ അപകട സ്ഥലത്തു വെച്ചുതന്നെ മരിച്ചു.

കഴിഞ്ഞദിവസം മൂവാറ്റുപുഴ ഉണ്ടായ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചിരുന്നു.

Content Highlights: car hits three to death in aluva, car accident