ക്രെയിനിലിടിച്ച് മറിഞ്ഞ കാർ | ഫോട്ടോ: മാതൃഭൂമി
ചങ്ങനാശ്ശേരി: നിയന്ത്രണംവിട്ട കാർ റോഡരികിൽ നിർത്തിയിട്ട ക്രെയിനിൽ ഇടിച്ച് യുവാവ് മരിച്ചു. ആറു പേർക്ക് പരിക്കേറ്റു. തിരുവല്ല കുമ്പനാട് നെല്ലിമല്ല ആനപ്പാറയ്ക്കൽ ജോയിയുടെ മകൻ ജോയൽ (20) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന അംഗിത്, തേജിഷ്, ജോൺസൺ, സിദ്ധാർത്ഥ്, മനു എന്നിവർക്കും ക്രെയിനിന് സമീപമുണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളിയായ സുരേഷ് സാരഥിക്കുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ജോയലിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റവർ ചികിത്സയിലാണ്.
ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ ഒന്നാം പാലത്തിന് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം. ആലപ്പുഴ ഭാഗത്തു നിന്നും തിരുവല്ലയിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന ക്രെയിനിൽ ഇടിച്ച് മറിയുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
എ സി റോഡ് വീതി കൂട്ടാനായി ഒന്നാം പാലം പൊളിച്ച് പുതിയ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഒന്നാം പാലത്തിന് സമീപം പൈലിങ് ജോലികൾക്കായി കൊണ്ടുവന്ന ക്രെയിൻ റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു. റോഡിനിരുവശത്തും തെരുവ് വിളക്കുകൾ തകരാറിലാണ്.
Content Highlight: Car hits Crane at Changanassery Youth dies
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..