1. റോഡരികിൽ വാഹനം പാർക്ക് ചെയ്തുപോകുന്നു, 2. ഹാൻഡ്‌ബ്രേക്ക് ഇട്ടിരിക്കുന്നു, 3. ഡ്രൈവർ പുറത്തേക്ക്, 4. ഹാൻഡ്‌ബ്രേക്ക് റിലീസായി വാഹനം പിറകോട്ട്, 5. വാഹനം പിന്നോട്ടോടുന്നതുകണ്ട് ബൈക്ക് യാത്രക്കാരനെത്തുന്നു, 6. ബൈക്ക് യാത്രക്കാരൻ സാഹസികമായി വാഹനത്തിൽ പ്രവേശിക്കുന്നു.
കോട്ടയ്ക്കല്‍:കോട്ടയ്ക്കല്‍ ടൗണില്‍ നിര്‍ത്തിയിട്ട കാര്‍ വേഗത്തില്‍ പിന്നോട്ടോടി. കാറിലുണ്ടായിരുന്ന പെണ്‍കുട്ടിയടക്കമുള്ളവര്‍ നിലവിളിച്ചെങ്കിലും ആരും രക്ഷയ്ക്കെത്തിയില്ല. ഒടുവില്‍ അതുവഴി വന്ന ബൈക്ക് യാത്രക്കാരനായ പി. സുധീഷ് ജീവന്‍ പണയംവെച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനം കാറിലുണ്ടായിരുന്ന കുടുംബത്തെയും മറ്റുള്ളവരെയും രക്ഷിച്ചു. രക്ഷാപ്രവര്‍ത്തനം അടുത്തുള്ള സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിരുന്നു. ഈ വീഡിയോ കണ്ടവരൊക്കെ സുധീഷിന് അഭിനന്ദനവുമായെത്തി.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. തെന്നലയുള്ള കുടുംബമാണ് കാറിലുണ്ടായിരുന്നത്. കാര്‍ ഓടിച്ചിരുന്ന ആള്‍ കാര്‍ ഓഫാക്കാതെ ഹാന്‍ഡ് ബ്രേക്കിട്ട് നിര്‍ത്തിയശേഷം സമീപത്തുള്ള ബാങ്കില്‍ പോയി. അകത്തുണ്ടായിരുന്നവരുടെ കൈതട്ടിയോ മറ്റോ ഹാന്‍ഡ് ബ്രേക്ക് റിലീസായി കാര്‍ പിറകോട്ട് ഓടിയെന്നാണ് കരുതുന്നതെന്ന് സുധീഷ് പറഞ്ഞു. ആ സമയത്ത് കാറില്‍ സ്ത്രീകളും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്.
കാറിലുണ്ടായിരുന്ന പെണ്‍കുട്ടി സീറ്റില്‍നിന്ന് സാധനങ്ങളെടുക്കുന്നതിനിടെയാണ് കാര്‍ പിന്നോട്ടു നീങ്ങിയത്. ഈ സമയം ഇതുവഴി ഒട്ടേറെ വാഹനങ്ങള്‍ കടന്നുപോയിരുന്നു. കാര്‍ റോഡിന്റെ മറുവശത്തേക്ക് കടന്നു. ഇതുകണ്ട സുധീഷ് മുന്‍വശത്തെ ഡോര്‍ തുറന്ന് ഡ്രൈവിങ് സീറ്റിലേക്ക് ചാടിക്കയറി ഹാന്‍ഡ് ബ്രേക്കിട്ട് കാര്‍ നിര്‍ത്തുകയായിരുന്നു. കോട്ടയ്ക്കല്‍ കെ.എസ്.എഫ്.ഇ.യിലെ ജീവനക്കാരനാണ് സുധീഷ്.
Content Highlights: car handbrake down, car accident


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..