ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; സെന്‍ട്രല്‍ ലോക്ക് മാറ്റി പുറത്തിറങ്ങി രക്ഷപ്പെട്ട് ഡ്രൈവര്‍


കാറിൽ തീപടർന്ന ദൃശ്യം

തിരുവനന്തപുരം: വെഞ്ഞാറമൂട് മൈലക്കുഴിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വെഞ്ഞാറമൂട് ആറ്റിങ്ങല്‍ റോഡില്‍വെച്ചാണ് അപകടം. വെഞ്ഞാറമൂട് ഭാഗത്തുനിന്ന് ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനത്തിനാണ് തീപിടിച്ചത്. മുന്‍ഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവര്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങിയതിനാല്‍ വലിയ അപകടം ഒഴിവായി.

വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. ആറ്റിങ്ങല്‍ സ്വദേശി സനോജ് ഓടിച്ചിരുന്ന വാഹനമാണ് കത്തിയത്. അപകട സമയത്ത് സനോജ് മാത്രമേ വാഹനത്തില്‍ ഉണ്ടായിരുന്നുള്ളു. യാത്രാമധ്യേ നാട്ടുകാര്‍ വണ്ടിയില്‍ നിന്ന് പുക ഉയരുന്ന കാര്യം വിളിച്ചുപറഞ്ഞപ്പോഴാണ് സനോജ് വണ്ടി ഒതുക്കിയത്. വാഹനത്തില്‍ സെന്‍ട്രല്‍ ലോക്ക് വീഴുകയും സനോജ് ലോക്ക് മാറ്റി പുറത്തേക്കിറങ്ങി ഓടുകയുമായിരുന്നു.

അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും കത്തിനശിച്ചു. വെഞ്ഞാറമൂട് നിന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്. തീ പിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.

Content Highlights: car catches fire in thiruvananthapuram, driver escaped

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023


M B Rajesh

1 min

കുറുക്കന് കോഴിയെസംരക്ഷിച്ച ചരിത്രമില്ല; തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്റെ പരാമര്‍ശത്തില്‍ മന്ത്രി രാജേഷ്

Mar 19, 2023


kn balagopal

1 min

കേന്ദ്രം അനുമതി നല്‍കി; തുര്‍ക്കിക്ക് കേരളത്തിന്റെ സഹായമായ 10 കോടി രൂപ അനുവദിച്ചു

Mar 18, 2023

Most Commented