കത്തിക്കരിഞ്ഞ നിലയിൽ കണ്ടെടുത്ത കാർ | Photo: Screengrab
പരവൂര്‍: കൊല്ലം പരവൂര്‍ പാലമുക്കില്‍ കാറിനു തീപിടിച്ച് മധ്യവയസ്‌കന്‍ മരിച്ചു. പ്രാദേശിക മാധ്യമപ്രവര്‍ത്തകനായ വേളമാനൂര്‍ സ്വദേശി സുധിയാണ് മരിച്ചത്. കാര്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങി 10 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും കാര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. വലിയ സ്‌ഫോടനശബ്ദമുണ്ടായതായി നാട്ടുകാര്‍ പറയുന്നു.
പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു കാറിനുള്ളില്‍ നിന്ന് സുധിയുടെ മൃതദേഹം കണ്ടെടുത്തത്. അപകടം നടന്ന് രണ്ടു മണിക്കൂറിന് ശേഷമാണ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി മൃതദേഹം പുറത്തെടുത്തത്. മരണകാരണം സംബന്ധിച്ച് വ്യക്തമായ വിവരം ലഭ്യമല്ല. എന്‍ജിനോ മറ്റു ഭാഗങ്ങള്‍ക്കോ കേടുപാടുകള്‍ സംഭവിച്ചിട്ടില്ല. എന്നാല്‍ കാറിന്റെ ഉള്‍ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചു. അതുകൊണ്ടു തന്നെ ആത്മഹത്യയാണോ എന്ന സംശയത്തിലാണ് പോലീസ്. കാറിനുള്ളില്‍ ഇന്ധനത്തിന്റെ സാന്നിധ്യമുണ്ടോ എന്ന പരിശോധന നടത്തും.
ഫോറന്‍സിക് ഫലങ്ങള്‍ വന്നതിനു ശേഷമേ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാവുകയുള്ളൂ എന്നും പോലീസ് അറിയിച്ചു.
Content Highlights: fire accient, car catches fire in kollam, one death, suspects suicide
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..