കൊല്ലം: പാരിപ്പള്ളി മുക്കടയ്ക്ക് സമീപം വാഹനാപകടത്തില്‍ ദമ്പതിമാര്‍ മരിച്ചു. കെ.യു.ആര്.ടി.സി. ജന്റം ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. നെയ്യാറ്റിന്‍കര ഊരുട്ടുകാല തിരുവോണത്തില്‍ രാഹുല്‍ .എസ്.നായര്‍ (30), ഭാര്യ സൗമ്യ (28) എന്നിവരാണ് മരിച്ചത് .
രാവിലെ 10.30 ഓടെയാണ് അപകടം. മയ്യനാട് വിവാഹത്തിൽ പങ്കെടുക്കാനായി നെയ്യാറ്റിൻകരയിൽ നിന്ന് വന്നതായിരുന്നു ഇരുവരും. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സുമായാണ് കാർ കൂട്ടിയിടിച്ചത്. ബസ്സിൽ കാർ ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വീട്ടിലാക്കിയാണ് ഇരുവരും വിവാഹ വീട്ടിലേക്ക് പുറപ്പെട്ടത്. അതിനാൽ കുട്ടി അപകടത്തിൽപ്പെടാതെ രക്ഷപ്പെട്ടു.
content highlights: car bus accident in Kollam