പ്രതീകാത്മക ചിത്രം
നടത്തറ: പ്രതിഷേധപ്രകടനത്തിനെത്തിയ ബി.ജെ.പി., ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ക്കിടയിലേക്ക് നിയന്ത്രണംവിട്ടുവന്ന കാര്‍ പാഞ്ഞുകയറി നാലുപേര്‍ക്ക് പരിക്ക്. നടത്തറ പൂച്ചട്ടി സെന്ററില്‍ ശനിയാഴ്ച വൈകീട്ട് ആറേമുക്കാലിനാണ് അപകടം. കൊഴുക്കുള്ളി പുളിക്കന്‍വീട്ടില്‍ സത്യന്‍ (60), ചിറയത്ത് വീട്ടില്‍ ദീപു (30), പോലൂക്കര പള്ളിത്താഴത്ത് മനോജ് (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കൊഴുക്കുള്ളി ഭാഗത്തുനിന്നു വരുകയായിരുന്ന കാര്‍ ആദ്യം ഒരു സ്‌കൂട്ടര്‍യാത്രക്കാരനെ ഇടിച്ചുതെറിപ്പിച്ച് വലിച്ചുനിരക്കിയാണ് ആള്‍ക്കൂട്ടത്തിലേക്ക് കയറിയത്. സ്‌കൂട്ടര്‍യാത്രക്കാരനായ വലക്കാവ് സ്വദേശി ബാബുവിന് ഗുരുതരപരിക്കുണ്ട്. കാറോടിച്ചിരുന്ന കൊഴുക്കുള്ളി പൂങ്കോട്ടുകുഴി ഷാബുവിനെയും വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു. അമിതലഹരിയിലാണ് വണ്ടിയോടിച്ചിരുന്നത്. ഇയാളുടെ പേരില്‍ കേസെടുത്തു. വാഹനമിടിച്ച് അഞ്ച് ബൈക്കുകളും തകര്‍ന്നു.
ബാബുവിനെയും സത്യനെയും ജൂബിലി മിഷന്‍ ആശുപത്രിയിലും മറ്റു രണ്ടുപേരെ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവരെ നടത്തറ ആക്ട്‌സ് പ്രവര്‍ത്തകരാണ് ആശുപത്രിയിലെത്തിച്ചത്.
പാലക്കാട് ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് മൂര്‍ക്കനിക്കര മണ്ഡലം കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പതിനഞ്ചോളംപേര്‍ സ്ഥലത്തുണ്ടായിരുന്നു. ഇനിയും പ്രവര്‍ത്തകര്‍ എത്തുന്നതും കാത്താണ് ഇവര്‍നിന്നിരുന്നത്. തുടര്‍ന്ന് പ്രതിഷേധപരിപാടി ഒഴിവാക്കി
Content Highlights: car accident thrissur
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..