കാർ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചു കയറി നാലുപേർക്ക് പരിക്ക്; അപകടം കാർ വാങ്ങി മടങ്ങുന്നതിനിടെ


Photo: Screengrab/ Mathrubhumi News

കോട്ടയം: സംക്രാന്തിയിൽ കാർ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി നാലുപേർക്ക് പരിക്ക്. പാലാ സ്വദേശി ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. പുതിയ കാർ ഷോറൂമിൽ നിന്ന് വാങ്ങി മടങ്ങുന്നതിനിടെയായിരുന്നു അപകടം.

കോട്ടയത്തെ ഷോറൂമിൽ നിന്നു കാർ വാങ്ങി മടങ്ങുന്നതിനിടെ വൈകീട്ട് നാലുമണിയോടു കൂടിയായിരുന്നു അപകടം. സംക്രാന്തി - പേരൂർ റൂട്ടിലുള്ള കടയിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു. കടത്തിണ്ണിൽ ഉണ്ടായിരുന്ന ആൾക്കും വഴിയാത്രക്കാരനായ ഷൺമുഖ എന്നയാൾക്കും ഒരു സ്ത്രീയ്ക്കും പരിക്കേറ്റു. കാറിൽ ഉണ്ടായിരുന്ന യുവതിക്കും പരിക്കേറ്റിട്ടുണ്ട്.



ഷൺമുഖന്റെ പരിക്ക് ഗുരുതരമാണ്. അദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.

Content Highlights: car accident in kottayam - four injured

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented