ഇന്ന് പുലർച്ചെ ഉണ്ടായ കാർ അപകടം, കഴിഞ്ഞ ദിവസം നടന്ന ബസ് അപകടം
കണ്ണൂർ: കഴിഞ്ഞ ദിവസം ബസ് മറിഞ്ഞ് അപകടമുണ്ടായ കണ്ണൂർ - തളിപ്പറമ്പ് ദേശീയപാതയിലെ കുറ്റിക്കോലിൽ ഇന്ന് വീണ്ടും അപകടം. തളിപ്പറമ്പ് സ്വദേശിയുടെ കാറാണ് ഇന്ന് പുലർച്ചെ രണ്ടുമണിയോടുകൂടി അപകടത്തിൽപെട്ടത്. ആർക്കും സാരമായ പരിക്കില്ല.
തളിപ്പറമ്പിൽ നിന്നും കണ്ണൂരിലേക്ക് വരുന്ന വഴിയായിരുന്നു അപകടം. മത്സ്യവ്യാപാരികളാണ് ഇവർ എന്നാണ് വിവരം. ഉടൻ തന്നെ ഫയർഫോഴ്സും പോലീസും സംഭവസ്ഥലത്തെത്തി വാഹനം നീക്കി. വളരെ അപകട സാധ്യതയുള്ള സ്ഥലമാണ് ഇതെന്നാണ് നാട്ടുകാർ പറയുന്നത്.
കഴിഞ്ഞ ദിവസം ഇതേപ്രദേശത്തായിരുന്നു ബസ് മറിഞ്ഞ് അപകടമുണ്ടായത്. കണ്ണൂരിൽനിന്ന് പയ്യന്നൂരിലേക്ക് പോകുകയായിരുന്ന പിലാക്കുന്നേൽ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ടെത്തിയ ബസ് റോഡരികിലേക്ക് മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ബസിന്റെ ചില്ലുകൾ തകർത്താണ് യാത്രക്കാരെ പുറത്തിറക്കി ആശുപത്രിയിലെത്തിച്ചത്. അപകടത്തിൽ ഒരാൾ മരിക്കുകയും 10 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Content Highlights: car accident in kannur - taliparamba national highway
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..