കൊച്ചി: വൈറ്റിലയില്‍ ട്രെയിലറുമായി കൂട്ടിയിടിച്ച കാര്‍ റെയില്‍വേ ട്രാക്കിലേക്ക് വീണു. തിങ്കളാഴ്ച രാവിലെ ഒമ്പതുമണിയോടെ വൈറ്റില മേല്‍പ്പാലത്തിലായിരുന്നു അപകടം. കാറില്‍ തൃശ്ശൂര്‍ സ്വദേശിയായ അര്‍ജുന്‍ മാത്രമാണുണ്ടായിരുന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ഇടപ്പള്ളിയില്‍നിന്ന് വൈറ്റില ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ ട്രെയിലറുമായി കൂട്ടിയിടിച്ചാണ് റെയില്‍വേ ട്രാക്കിലേക്ക് പതിച്ചത്. മേല്‍പ്പാലത്തിന്റെ കൈവരിയും സമീപത്തെ വൈദ്യുതപോസ്റ്റും കാര്‍ ഇടിച്ചുതെറിപ്പിച്ചു. അപകടത്തെത്തുടര്‍ന്ന് റെയില്‍വേയുടെ വൈദ്യുതലൈനില്‍ പൊട്ടിത്തെറിയുമുണ്ടായി. ഇതോടെ എറണാകുളം-കോട്ടയം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

സമീപത്തെ ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. 

Content Highlights: car accident at vytila railway over bridge in kochi