ലഹരിക്കടത്തുകാരെ കാത്ത് വധശിക്ഷവരെ; കുറ്റം ആവര്‍ത്തിച്ചാല്‍ കുടുങ്ങും


ബി. അജിത് രാജ്

പ്രതീകാത്മക ചിത്രം / മാതൃഭൂമി

തിരുവനന്തപുരം: സ്ഥിരം ലഹരിക്കടത്തുകാര്‍ക്ക് വധശിക്ഷവരെ കിട്ടുംവിധം കേസെടുക്കാന്‍ എക്‌സൈസ് കമ്മിഷണറുടെ നിര്‍ദേശം. മയക്കുമരുന്ന് ഇടപാടിലെ വമ്പന്‍ കണ്ണികളെ അമര്‍ച്ചചെയ്യാന്‍ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് (എന്‍.ഡി.പി.എസ്.) നിയമത്തിലെ കടുത്തവകുപ്പുകള്‍ ഉപയോഗിക്കാനാണ് എക്‌സൈസ് ഒരുങ്ങുന്നത്.

ഇത്തരം കേസുകളില്‍ ഒരിക്കല്‍ ശിക്ഷിക്കപ്പെട്ടവര്‍, വീണ്ടും അതേ കുറ്റത്തിന് പിടിക്കപ്പെട്ടാല്‍ ആദ്യകേസ്‌കൂടി പരിഗണിച്ച് ഒന്നരയിരട്ടി ശിക്ഷനല്‍കാന്‍ വ്യവസ്ഥയുണ്ട്. തുടര്‍ച്ചയായ വമ്പന്‍ ഇടപാടുകളാണെങ്കില്‍ തൂക്കുകയര്‍വരെ ശിക്ഷകിട്ടാം. എന്‍.ഡി.പി.എസ്. നിയമത്തിലെ ഇതുവരെ കാര്യമായി ഉപയോഗിച്ചിട്ടില്ലാത്ത 31, 31-എ വകുപ്പുകളാണ് മയക്കുമരുന്ന് വ്യാപനം അടിച്ചമര്‍ത്താന്‍ ഉപയോഗപ്പെടുത്തുക. ഓരോ കേസിലും അറസ്റ്റിലാകുന്നവരുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കാനും പഴയ കേസുകളുടെ വിവരങ്ങള്‍ ശേഖരിക്കാനുമാണ് നിര്‍ദേശം.എക്‌സൈസ്-പോലീസ് ക്രൈം റെക്കോഡ്സ് ബ്യൂറോകളുടെ സഹായത്തോടെ ഇതു കണ്ടെത്തും. മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ശിക്ഷിക്കപ്പെട്ടതും കണക്കിലെടുക്കും. മയക്കുമരുന്നു കടത്തിനും വിപണനത്തിനും സാമ്പത്തികസഹായം നല്‍കുന്നതും പ്രതികളെ സഹായിക്കുന്നതും ശിക്ഷ ഇരട്ടിക്കാന്‍ സാധ്യതയുള്ള കുറ്റമാണ്.

ജാമ്യംലഭിച്ചാല്‍ സത്യവാങ്മൂലം

ജാമ്യംലഭിക്കുന്ന പ്രതികളില്‍നിന്ന് ലഹരിക്കടത്തില്‍ പങ്കാളികളാകില്ലെന്ന് സത്യവാങ്മൂലം വാങ്ങിക്കും. മൂന്നുവര്‍ഷത്തേക്കുള്ള നല്ലനടപ്പാണ് ഉറപ്പാക്കുന്നത്. തുടര്‍ച്ചയായ കുറ്റകൃത്യങ്ങള്‍ ഒഴിവാക്കാനാണ് ഈ ക്രമീകരണം.

ഇക്കാലയളവില്‍ മയക്കുമരുന്ന് കേസില്‍പെട്ടാല്‍ കരുതല്‍ത്തടങ്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാകും.

വധശിക്ഷ ലഭിക്കുന്നവ

അരക്കിലോഗ്രാം കൊക്കെയ്ന്‍, ഒരു കിലോഗ്രാംവീതം മോര്‍ഫിന്‍, ഹെറോയിന്‍, കൊഡീന്‍, തിബെയ്ന്‍, 10 കിലോഗ്രാം ഒപ്പിയം, 20 കിലോഗ്രാം ഹാഷിഷ്, എന്നിവയില്‍ എതെങ്കിലുമൊന്ന് പിടിച്ചാല്‍

എല്‍.എസ്.ഡി., എം.ഡി.എം.എ. ഉള്‍പ്പെടെയുള്ള സിന്തറ്റിക്ക് മയക്കുമരുന്നുകള്‍ പിടികൂടിയാല്‍


Content Highlights: Capital punishment, drug trafficking


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented