ജടായു പാറയിലെ ടൂറിസം തടസപ്പെടുത്താനാകില്ല. ചെലവുകള്‍ക്കായി NCLTയെ സമീപിക്കാന്‍ നിര്‍ദേശം 


ബി. ബാലഗോപാല്‍ / മാതൃഭൂമി ന്യൂസ് 

ജഡായുപാറ

കൊല്ലം: ചടയമംഗലം ജടായു പാറയിലെ വിനോദ സഞ്ചാരം തടസപ്പെടുത്താന്‍ ആകില്ലെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. വിനോദ സഞ്ചാര പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന മുഴുവന്‍ തുകയും പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണമെന്ന നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യുണല്‍ (NCLAT) ഉത്തരവിന് എതിരെ രാജീവ് അഞ്ചല്‍ ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീം കോടതി നിരീക്ഷണം. പദ്ധതിയുടെ ദൈനംദിന ചെലവുകള്‍ക്ക് ആവശ്യമായ തുക വിനിയോഗിക്കുന്നതിന് അനുമതി തേടി നാഷണല്‍ കമ്പനി ലോ ട്രിബ്യുണലിനെ (NCLT) സമീപിക്കാന്‍ സുപ്രീം കോടതി ഹര്‍ജിക്കാരോട് നിര്‍ദേശിച്ചു. അപേക്ഷ ലഭിച്ചാല്‍ പത്ത് ദിവസത്തിനുള്ളില്‍ എന്‍സിഎല്‍ടി തീരുമാനം എടുക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ജടായു പാറ ടൂറിസം പദ്ധതിയില്‍ നിന്ന് വരുമാനമായി ലഭിക്കുന്ന തുക പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റണമെന്നും, ഈ തുക പദ്ധതിയുടെ ഒരു ആവശ്യങ്ങള്‍ക്കും വിനിയോഗിക്കരുതെന്നും നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യുണല്‍ വിധിച്ചിരുന്നു. അപ്പലേറ്റ് ട്രിബ്യുണല്‍ വിധിക്ക് എതിരെ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നിര്‍ദേശം.

ഒട്ടേറെ പണം ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. ജീവനക്കാരുടെ ശമ്പളത്തിനും, വൈദ്യുതി ചെലവുകള്‍ക്കും ഉള്‍പ്പടെ പണം ആവശ്യമാണ്. വരുമാനമായി ലഭിക്കുന്ന പണം ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കരുത് എന്ന NCLATയുടെ ഉത്തരവ് നടപ്പാക്കിയാല്‍ പദ്ധതി നിര്‍ത്തി വെയ്ക്കേണ്ടി വരും. അതിനോട് യോജിക്കുന്നില്ലെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കമ്പനിയിലെ ഓഹരി ഉടമകള്‍ക്കിടയിലെ തര്‍ക്കം പരിഗണിക്കുന്ന എന്‍സിഎല്‍ടിക്ക് മുമ്പാകെ ചെലവുകള്‍ക്ക് ആവശ്യമായ തുകയെ സംബന്ധിച്ച ആവശ്യം ഉന്നയിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. രാജീവ് അഞ്ചലിന് വേണ്ടി അഭിഭാഷകന്‍ ജോജി സ്‌കറിയ, ഓഹരി ഉടമയായ മോഹനന്‍ പിള്ളയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ വി. ചിദംബരേഷ് എന്നിവരാണ് സുപ്രീം കോടതിയില്‍ ഹാജരായത്.

സംസ്ഥാനത്തെ ടൂറിസം മേഖല ബിഒടി കരാര്‍ അടിസ്ഥാനത്തില്‍ അനുവദിച്ച ആദ്യ പദ്ധതിയാണ് ജടായു പാറയിലേത്. രാജീവ് അഞ്ചലിന്റെ ഉടമസ്ഥതയിലുള്ള ഗുരുചന്ദ്രിക ബില്‍ഡേഴ്‌സ് ആന്റ് പ്രോപ്പര്‍ട്ടീസ് പ്രൈവറ്റ് ലിമിറ്റഡിനാണ് കരാര്‍ നല്‍കിയിരിക്കുന്നത്. പദ്ധതിയിലേക്ക് പ്രവാസികള്‍ അടക്കമുള്ള നിക്ഷേപകരെ ഉള്‍പ്പെടുത്തി ജടായു ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് (JTPL) എന്ന കമ്പനി രൂപീകരിച്ചിരുന്നു. ഈ കമ്പനിയിലെ വിവിധ നിക്ഷേപകര്‍ക്കിടയിലെ തര്‍ക്കമാണ് എന്‍സിഎല്‍ടിയിലെ ഹര്‍ജിക്ക് ആധാരം. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഓഹരി കൈമാറ്റവും, പണം സ്വീകരിക്കലും ഉള്‍പ്പടെ ട്രിബ്യുണല്‍ സ്റ്റേ ചെയ്യുകയായിരുന്നു.

Content Highlights: Jatayu Earth's Center, Jatayu Para, Kerala Tourism, Supreme Court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
State Car

1 min

പുതിയ 8 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങി സര്‍ക്കാര്‍: മന്ത്രി റിയാസിന് പഴയ കാറിനൊപ്പം പുതിയ കാറും

Feb 1, 2023


Gautam adani

1 min

'നാല് പതിറ്റാണ്ടിലെ വിനീതമായ യാത്ര, വിജയത്തില്‍ കടപ്പാട് അവരോട്'; വിശദീകരണവുമായി അദാനി

Feb 2, 2023


Pinarayi Vijayan

3 min

എയിംസ് ഇല്ല, റെയില്‍വേ വികസനമില്ല; ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുഖ്യമന്ത്രി

Feb 1, 2023

Most Commented