മയക്കുമരുന്നുമായി ബന്ധപ്പെട്ട് പിടിയിലാകുന്നവരെ കാപ്പ ചുമത്തി ജയിലിലടയ്ക്കും- മന്ത്രി പി. രാജീവ്


സ്വന്തം ലേഖിക

ലഹരിക്കെതിരായ മനുഷ്യച്ചങ്ങലയുടെ ഭാഗമായി ഹൈക്കോടതി ജങ്ഷനിൽ സ്കൂൾ വിദ്യാർഥികൾ അണിനിരന്ന കുട്ടിച്ചങ്ങലയിൽ മന്ത്രി പി. രാജീവ്, ഹൈബി ഈഡൻ എം.പി, മേയർ അഡ്വ. എം. അനിൽ കുമാർ തുടങ്ങിയവർ

കൊച്ചി: മയക്കുമരുന്നുമായി ബന്ധപ്പെട്ട് പിടിക്കപ്പെടുന്നവരെ കാപ്പ ചുമത്തി ജയിലിലടയ്ക്കുമെന്നും സംസ്ഥാനത്ത് ലഹരിമരുന്ന് ശൃംഖലയുടെ കണ്ണിമുറിക്കുന്ന ശക്തമായ നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും മന്ത്രി പി. രാജീവ്. ലഹരിമരുന്നുകളുടെ വ്യാപനം തടയുന്നതിനായി ഹൈക്കോടതി ജങ്ഷനില്‍ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയുടെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അണിനിരന്ന കുട്ടിച്ചങ്ങലയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സമഗ്രമായ ഏകോപനത്തോടെ എല്ലാവരും രംഗത്തിറങ്ങിയാല്‍ മാത്രമേ ലഹരിയുടെ വിപത്തില്‍ നിന്നും നാടിനെയും ഭാവി തലമുറയെയും രക്ഷിക്കാനാകൂ. കേരളത്തില്‍ മാത്രമല്ല മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ലഹരിമരുന്നുകള്‍ പിടികൂടുന്നുണ്ട്. കേരളത്തില്‍ ലഹരിയുടെ വ്യാപനമുണ്ടാകരുത് എന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ലഹരിവ്യാപനം തടയുന്നതിനായി ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ലഹരിക്കെതിരായ യുദ്ധം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

നിയമ നടപടികളിലൂടെ മാത്രം പരിഹരിക്കാവുന്ന പ്രശ്‌നമല്ലിത്. ലഹരിയുടെ വലയില്‍പ്പെട്ട് നിരവധി കുറ്റകൃത്യങ്ങളും നടക്കുന്നുണ്ട്. ചെറിയ സംഘര്‍ഷങ്ങള്‍ പോലും കൊലപാതകത്തിലേക്ക് കലാശിക്കുന്നു. സ്‌കൂളുകളുടെ പരിസരത്തെ മയക്കുമരുന്ന് വില്‍പ്പനയുടെ പേരില്‍ പിടിക്കപ്പെടുന്ന കടകള്‍ പിന്നീട് ഒരിക്കലും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ടാല്‍ ഭാവി നശിക്കും എന്ന സന്ദേശമാണ് ഇതുവഴി നല്‍കുന്നതെന്നും ജാഗ്രതയോടെ ലഹരിക്കെതിരായ യുദ്ധം തുടരണമെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചി മേയര്‍ അഡ്വ. എം.അനില്‍ കുമാര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹൈബി ഈഡന്‍ എം.പി. ലഹരി വിരുദ്ധ പ്രതിജ്ഞ സന്ദേശം നല്‍കി. മന്ത്രിയുടെ നേതൃത്വത്തില്‍ ലഹരി വസ്തുക്കള്‍ പ്രതീകാത്മകമായി കത്തിച്ചു.

Content Highlights: campaign against drugs - minister p rajeev


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022


10:51

പട്ടാളമില്ലെങ്കിലും സേഫായ രാജ്യം, ഉയര്‍ന്ന ശമ്പളം, വിശേഷദിനം ഓഗസ്റ്റ് 15 | Liechtenstein

Jul 25, 2022

Most Commented