പ്രതീകാത്മകചിത്രം | Photo: AFP
തൃശ്ശൂര്‍: കുന്നംകുളം സ്വദേശി അനിതയ്ക്ക് രക്തമൂലകോശദാതാവിനെ കണ്ടെത്താനുള്ള ക്യാമ്പുമായി കോ-ഓപ്പറേറ്റീവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്. മൈലോഫൈബ്രോസിസ് എന്ന അപൂര്‍വതരം മജ്ജാര്ബുദ ചികിത്സയിലുള്ള അനിതയുടെ ജീവന് രക്ഷിയ്ക്കാന്‍ ഇനി ചെയ്യാനുള്ളത് രക്തമൂലകോശം മാറ്റിവയ്ക്കലാണ്. അനിതയുടെ രക്തത്തിലെ മൂലകോശങ്ങളുമായി സാമ്യം വരുന്നവരെയാണ് വേണ്ടത്.
സഹോദരങ്ങളിലും മറ്റ് ബന്ധുക്കളിലും നടത്തിയ പരിശോധനകള്‍ക്കുശേഷവും ദാതാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ ക്യാമ്പുമായി കുടുംബാംഗങ്ങളും 'ദാത്രി' എന്ന സന്നദ്ധസംഘടനയും മുന്നോട്ടുവന്നിരിക്കുന്നത്.
കോളേജിലെ സോള്‍ ആന്‍ഡ് ബ്ലഡ് സെല്‍സ് എന്ന സന്നദ്ധസംഘടനയുടെകൂടി നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്. ആദ്യഘട്ടത്തില്‍ കേരളവര്‍മ കോളേജിലും പിന്നീട് എറണാകുളം മഹാരാജാസ് കോളേജിലും നടത്തിയ ക്യാമ്പില്‍ 1,500-ഓളം പേര് സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍, യോജിച്ച ദാതാവിനെ കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് തൃശ്ശൂര്‍ ജില്ലയില്‍ രണ്ടാംഘട്ട ക്യാമ്പ് നടത്തുന്നത്.
18 -50 വയസ്സുവരെയുള്ളവര്‍ക്ക് ദാതാവായി രജിസ്റ്റര്‍ ചെയ്യാം. സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്കയച്ചശേഷം ആവശ്യമുള്ള ഒരു രോഗിയുടെ രക്തമൂലകോശവുമായി സാമ്യം വരുമ്പോള്‍ മാത്രം 'ദാത്രി' ദാതാവിനെ അറിയിക്കും. രാവിലെ ഒന്‍പതു മുതല്‍ മൂന്നു വരെയാണ് ക്യാമ്പ്.
Content Highlights: camp to find stem cell donour to anitha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..