മാത്തൂരിൽ ഒട്ടകത്തെ ക്രൂരമായി മർദിക്കുന്ന വീഡിയോ ദൃശ്യത്തിൽനിന്ന്
മാത്തൂര്‍: വാഹനത്തില്‍ കയറാന്‍ മടിച്ച ഒട്ടകത്തിന് ക്രൂരമര്‍ദനം. മാത്തൂര്‍ പല്ലന്‍ചാത്തനൂരിലെ ആഘോഷത്തിന് കൊണ്ടുവന്ന ഒട്ടകത്തിനെയാണ് വടികൊണ്ട് തലയില്‍ തല്ലി പീഡിപ്പിച്ചത്. കണ്ടുനിന്നവര്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു.
ആഘോഷനാളുകളില്‍ ഒട്ടകസവാരി നടത്തുന്നതിനായി മാത്തൂര്‍ സ്വദേശിയാണ് രാജസ്ഥാനില്‍നിന്നുള്ള നാല് ഒട്ടകങ്ങളെ കോയമ്പത്തൂര്‍വഴി മാത്തൂരിലെത്തിച്ചത്. അതേസമയം, സംഭവവുമായി ഒരുവിധ ബന്ധവുമില്ലെന്ന് ആഘോഷക്കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
മറ്റൊരു ആഘോഷത്തിന് കൊണ്ടുപോകുന്നതിനായി ഒട്ടകത്തെ വാഹനത്തില്‍ കയറ്റുന്നതിനിടെയാണ് വടികൊണ്ട് തലയ്ക്കടിച്ചതെന്നാണ് വിവരം. പിന്നീട് മാത്തൂരിലെ സ്വകാര്യ തടിമില്ലില്‍നിന്ന് ക്രെയിന്‍ ഉപയോഗിച്ചാണ് ഒട്ടകത്തെ ലോറിയിലേക്ക് കയറ്റിയത്. മൃഗസംരക്ഷണവകുപ്പ് പരിശോധിച്ചെങ്കിലും ഒട്ടകത്തെ കണ്ടെത്താനായില്ലെന്ന് അധികൃതര്‍ പറഞ്ഞു.
Content Highlights: camel tortured in mathur
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..