ആരിഫ് മുഹമ്മദ് ഖാൻ | ഫോട്ടോ: സാബു സ്‌കറിയ/ മാതൃഭൂമി
തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റിന്റെ കാലാവധി കഴിയാറായിരിക്കെ, താത്കാലിക സിന്‍ഡിക്കേറ്റിനെ നിയമിക്കാനുള്ള ഗവര്‍ണറുടെ അധികാരം കവരാന്‍ നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ നീക്കം. നിയമനിര്‍മാണത്തിന് സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതിതേടി.
സര്‍വകലാശാലാ ഭരണത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകരുതെന്ന് യു.ജി.സി. വ്യവസ്ഥകളിലുള്ളതിനാല്‍ സിന്‍ഡിക്കേറ്റിനെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കണോയെന്ന കാര്യത്തില്‍ രാജ്ഭവന്‍ തീരുമാനമെടുത്തിട്ടില്ല.
നിലവിലെ സര്‍വകലാശാലാ നിയമപ്രകാരം സിന്‍ഡിക്കേറ്റ് പിരിച്ചുവിടപ്പെടുകയോ, കാലാവധികഴിഞ്ഞ് ഇല്ലാതാകുകയോ ചെയ്താല്‍ ചാന്‍സലറെന്നനിലയില്‍ ഗവര്‍ണര്‍ക്ക് താത്കാലിക സിന്‍ഡിക്കേറ്റിനെ നിയമിക്കാം. ഇങ്ങനെ നിയമിക്കപ്പെടുന്ന സിന്‍ഡിക്കേറ്റിന്റെ കാലാവധി ഒരു വര്‍ഷത്തിലധികമാകരുതെന്നും വ്യവസ്ഥയുണ്ട്.
മാര്‍ച്ച് അഞ്ചിനാണ് നിലവിലെ സിന്‍ഡിക്കേറ്റിന്റെ കാലാവധി കഴിയുക. ആറുമാസംമുമ്പെങ്കിലും സെനറ്റ്, സിന്‍ഡിക്കേറ്റ് തിരഞ്ഞെടുപ്പുകള്‍ക്കുള്ള നടപടികള്‍ തുടങ്ങിയാലേ കാലാവധി കഴിയുന്നമുറയ്ക്ക് പുതിയ സിന്‍ഡിക്കേറ്റിന് നിലവില്‍വരാന്‍ കഴിയൂ. എന്നാല്‍, കാലിക്കറ്റില്‍ നടപടികള്‍ ആരംഭിച്ചിട്ടുതന്നെയില്ല. കേരള സര്‍വകലാശാലയില്‍ കാലാവധി കഴിയുന്നത് കണക്കാക്കി തിരഞ്ഞെടുപ്പ് നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.
തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകുന്നതുതന്നെ പുതിയ നിയമംകൊണ്ടുവന്ന് സര്‍ക്കാരിന് താത്കാലിക സിന്‍ഡിക്കേറ്റിനെ നിയമിക്കാനാണെന്നാണ് ആക്ഷേപം.
തിരഞ്ഞെടുപ്പ് നടന്നാല്‍ ഭരണപക്ഷത്തിന് ഭൂരിപക്ഷം കിട്ടുമെങ്കിലും ചില സീറ്റുകളില്‍ പ്രതിപക്ഷ അംഗങ്ങളും ജയിച്ചേക്കും. ഭരണസമിതിയില്‍ പ്രതിപക്ഷ അംഗങ്ങളുള്ളതിനാല്‍ വിവരങ്ങള്‍ പുറത്തുപോകുന്നെന്ന പരാതി നിലവിലുണ്ട്.
അധ്യാപകരായി ഇഷ്ടക്കാരെ നിയമിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കവെ അഭിമുഖത്തിനും മറ്റും ലഭിച്ച മാര്‍ക്ക് സഹിതമുള്ള വിവരങ്ങള്‍ പുറത്തുപോയത് സര്‍വകലാശാലയെ പ്രതിരോധത്തിലാക്കിയിരുന്നു.
Content Highlights: Calicut VC Governor Arif Muhammed Khan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..