യു.കെയില്‍ നിന്ന് കോഴിക്കോട്ടെത്തിയ ഡോക്ടറുടെ സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയച്ചു


മാതൃഭൂമി ന്യൂസ്‌

പ്രതീകാത്മകചിത്രം| Photo: AP

കോഴിക്കോട്: യു.കെയില്‍ നിന്നെത്തിയ ഡോക്ടറുടെ കോവിഡ് സാമ്പിള്‍ ജനിതക പരിശോധനയ്ക്ക് അയച്ചു. നവംബര്‍ 21 ന് നാട്ടിലെത്തിയ ഡോക്ടര്‍ക്ക് 26 ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. സമ്പര്‍ക്കത്തിലുള്ള രണ്ട് പേര്‍ നിരീക്ഷണത്തിലാണ്.

നിലവില്‍ ഡോക്ടര്‍ക്കോ കുടുംബാംഗങ്ങള്‍ക്കോ വലിയ ലക്ഷണങ്ങളൊന്നുമില്ല. എങ്കിലും കോവിഡ് സ്ഥിരീകരിച്ച് എട്ട് ദിവസമായിട്ടും അത് മാറിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ജനിതക പരിശോധന നടത്തുന്നത്.



വെള്ളിയാഴ്ചയാണ് സാമ്പിള്‍ ശേഖരിച്ച് അയച്ചിരിക്കുന്നത്. ഇതിന്റെ ഫലം എത്രയും പെട്ടെന്ന് ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ആശങ്കയ്ക്ക് വകയില്ലെന്നാണ് ആരോഗ്യ വകുപ്പ് നല്‍കുന്ന സൂചന. ഈ കുടുംബത്തിന് കാര്യമായ സമ്പര്‍ക്കം ഉണ്ടായിട്ടില്ല.

അമ്മയ്ക്ക് മാത്രമാണ് ഇദ്ദേഹത്തില്‍ നിന്ന് കോവിഡ് ബാധിച്ചത്. ഇവരും നിരീക്ഷണത്തിലും ചികിത്സയിലും തുടരുകയാണ്. ഗുരുതരമായ രോഗലക്ഷണങ്ങള്‍ ആര്‍ക്കുമില്ല.

Content Highlights: Covid, kozhikode, UK


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented