പ്രതീകാത്മക ചിത്രം/മാതൃഭൂമി
കോഴിക്കോട്: കാലിക്കറ്റ് ബൈക്കേഴ്സ് ക്ലബ്ബും കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലും സംയുക്തമായ കാപ്പാട് ബീച്ചിന്റെ വിനോദസഞ്ചാാര പ്രചാരണത്തിനായി സൈക്കിള്‍ റാലി സംഘടിപ്പിക്കുന്നു. മെയ് 15 ഞായറാഴ്ച രാവിലെ കോഴിക്കോട് ബീച്ചില്‍ നിന്ന് ആരംഭിച്ച കാപ്പാട് ബീച്ചില്‍ അവസാനിക്കുന്ന രീതിയിലാണ് റാലി. ജില്ലയില്‍ നിന്ന് ആയിരത്തില്‍പ്പരം സൈക്ലിസ്റ്റുകള്‍ റാലിയില്‍ പങ്കെടുക്കും.
റാലിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് afs(all for sport) എന്ന ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യണം.
പരിസ്ഥിതിസൗഹൃദ ബീച്ചുകള്‍ക്ക് നല്കുന്ന രാജ്യാന്തര ബ്ലൂ ഫ് ലാഗ് സര്‍ട്ടിഫിക്കറ്റ് 2020ല്‍ കാപ്പാട് ബീച്ചിന് ലഭിച്ചിരുന്നു. മാലിന്യമുക്ത തീരം, സഞ്ചാരികളുടെ സുരക്ഷ, ശുദ്ധമായ വെള്ളം തുടങ്ങി 33 മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തിയതിന് ശേഷമാണ് അംഗീകാരത്തിനായി തിരഞ്ഞെടുത്തത്. കോപ്പന്‍ഹേഗന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന് ഫോര്‍ എന്‍വയോണ്‍മെന്റ് എജ്യുക്കേഷന്‍ എന്ന സ്ഥാപനമാണ് ബ്ലു ഫ്ലാഗ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..