കരച്ചിൽ തുണച്ചു, കശാപ്പ് ചെയ്യാൻ കൊണ്ടുവന്ന കന്നുകുട്ടികൾക്ക് രക്ഷകരായി പോലീസ്


കലൂർ വസന്ത് നഗറിനടുത്ത് ഒഴിഞ്ഞ പറമ്പിൽ കശാപ്പു ചെയ്യാൻ കൊണ്ടുവന്നു കെട്ടിയ പ്രായമെത്താത്ത കന്നുകുട്ടികളെ പോലീസ് സഹായത്തോടെ രക്ഷിച്ചപ്പോൾ

കൊച്ചി: കശാപ്പു ചെയ്യാൻ കൊണ്ടുവന്ന ഒന്നര മാസമെത്തിയ ആറു കന്നുകുട്ടികളെ പോലീസ് സഹായത്തോടെ രക്ഷിച്ചു. കേസിൽ കറുകപ്പള്ളി സ്വദേശി ജലാലുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു.

കലൂർ സ്റ്റേഡിയത്തിനടുത്ത് വസന്ത് നഗറിനു സമീപം ഫുട്ബോൾ കളത്തിനടുത്ത വിജനമായ പറമ്പിലായിരുന്നു സംഭവം. എസ്.പി.സി.എ. (സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രുവർറ്റി ടു അനിമൽ) പ്രവർത്തകർ അറിയിച്ചതിനെ തുടർന്ന് പാലാരിവട്ടം എസ്.ഐ. കെ.ഒ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. കന്നുകുട്ടികളെ പിടിച്ചെടുത്ത് കാക്കനാട്ടെ ധ്യാൻ ഫൗണ്ടേഷനു പോലീസ് കൈമാറി. മൂന്നുമാസമെത്താതെ മൃഗങ്ങളെ കശാപ്പു ചെയ്യുന്നത് കുറ്റകരമാണ്.



നാലു ദിവസം മുൻപ് കൊണ്ടുവന്ന കന്നുകുട്ടികൾ വെള്ളം പോലും കിട്ടാതെ അവശതയിലായിരുന്നു. അവയുടെ നിലവിളി കേട്ടതോടെയാണ് കാര്യം ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രുവർറ്റി ടു അനിമൽ പ്രവർത്തകരെ വിവരം അറിയിച്ചത്.

Content Highlights: calf rescued from cow slaughter


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022

Most Commented