കേരളത്തിന്റെ വികസനത്തെ അട്ടിമറിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് സിഎജി ചൂട്ട് പിടിക്കുന്നു- തോമസ് ഐസക്ക്


തോമസ് ഐസക് | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: സിഎജിക്ക് എതിരേ വീണ്ടും ആരോപണങ്ങളുമായി ധനമന്ത്രി തോമസ് ഐസക്ക്. അസാധാരണത്തില്‍ അസാധാരണമായ സാഹചര്യം സിഎജി റിപ്പോര്‍ട്ട് സൃഷ്ടിച്ചു. ഇതൊരു ഗൂഢ പദ്ധതിയുടെ ഭാഗമായി കാണുന്നു. കേരളത്തിന്റെ വികസനത്തെ അട്ടിമറിക്കുന്നതിന് ഇഡിയും എന്‍ഐഎയും എല്ലാവരും ചെയ്തുകൊണ്ടിരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ചൂട്ട് പിടിക്കുന്ന നടപടിയാണെന്നും അദ്ദേഹം ആരോപിച്ചു.

നിയമസഭാ സാമാജികരുടെ അവകാശലംഘന പരാതി എത്തിക്‌സ് കമ്മറ്റിക്ക് വിട്ട സ്പീക്കറുടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ചട്ടം ലംഘിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം അതീവ ഗൗരവമായ പ്രശ്‌നങ്ങള്‍ അവകാശലംഘനമുമായി ബന്ധപ്പെട്ടുണ്ടെന്നും അവ സഭ മുമ്പാകെ വിശദീകരിക്കുന്നതിനുള്ള അവസരം ലഭിക്കുന്നത് നല്ല കാര്യമായി കണാണുന്നുവെന്നും പറഞ്ഞു.

എങ്ങനെയാണ് സിഎജി ഓഡിറ്റ് നടക്കേണ്ടതെന്ന് 2007ല്‍ അവര്‍ മാര്‍ഗരേഖകള്‍ നല്‍കിയിട്ടുണ്ട്. 2020ല്‍ അവ വീണ്ടും ആവര്‍ത്തിച്ചിട്ടുണ്ട്. അത് പ്രകാരം ഓഡിറ്റ് ചെയ്യപ്പെടുന്നവരുടെ അവകാശങ്ങള്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഓരോ കാര്യത്തിലും വിശദീകരണംം ആവശ്യപ്പെടണം. ആ വിശദീകരണം എന്തുകൊണ്ട് തള്ളുന്നു എന്നതും പറയണം.

അതീവ ഗൗരവമായ അഭിപ്രായവൃത്യാസമുണ്ടെങ്കില്‍ അത് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കണം. എക്‌സിറ്റ് മീറ്റംഗ് നടത്തണം. എന്നാല്‍ ഇതൊന്നും ഉണ്ടായിട്ടില്ലെന്നും എക്‌സിറ്റ് മീറ്റിങ്ങിന്റെ മിനിറ്റ്‌സ് പോലും അയച്ചുതന്നില്ലെന്നും ധനമന്ത്രി ആരോപിച്ചു. ഈ കാര്യങ്ങളെല്ലാം അതീവ ഗൗരവമുള്ള കാര്യങ്ങളാണെന്നും ഇത് സംബന്ധിച്ച വിശദമായ നിലപാട് പറയുന്നതിനുള്ള അവസരമായി ഇതിനെ കാണുന്നുവെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Content Highlights: CAG report on KIIFB: Thomas Isaac alleges conspiracy against Kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022

More from this section
Most Commented