പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പോലീസ് മേധാവി ലോകനാഥ് ബെഹ്‌റയ്ക്ക് അടക്കം വകുപ്പിനെതിരായ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി.) റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ പോലീസുമായി ബന്ധപ്പെട്ട കൂടുതല്‍ പദ്ധതികള്‍ സംശയത്തിന്റെ നിഴലില്‍. കെല്‍ട്രോണുമായി ചേര്‍ന്ന് നടപ്പാക്കുന്ന സിംസ് പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെയാണ് നടപ്പാക്കുന്നതെന്നാണ് വ്യക്തമായിരിക്കുന്നത്. പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനത്തിലും പാളിച്ചകള്‍ ഉണ്ടെന്ന് വ്യക്തമാകുകയാണ്.
കേരള പോലീസ് പുതുതായി നടപ്പാക്കിയ വ്യവസായ സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കുമുള്ള സുരക്ഷാ സംവിധാനമായ സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിങ് സിസ്റ്റം ആണ് സിംസ് പദ്ധതി. ഇതിന്റെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത് പോലീസ് ആസ്ഥാനത്താണ്. പൂര്‍ണമായും കെല്‍ട്രോണിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നാണ് നേരത്തെ വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയും ഇക്കാര്യം നിയമസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിന്റെ നടത്തിപ്പ് ഗാലക്‌സോ എന്ന സ്വകാര്യ കമ്പനിയുമായി ചേര്‍ന്നാണെന്നാണ് വ്യക്തമായിരിക്കുന്നത്. എന്നാല്‍ ഈ വിവരം പുറത്തുവിട്ടിട്ടുമില്ല.
എല്ലാ സ്വകാര്യ കമ്പനികളോടും വ്യക്തികളോടും സിംസില്‍ പങ്കാളികളാകണമെന്ന് പോലീസ് ആവശ്യപ്പെടുകയും കെല്‍ട്രോണ്‍ ആണ് ഇത് നടപ്പാക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു. സ്വകാര്യ കമ്പനിയ്ക്ക് നേട്ട മുണ്ടാക്കിക്കൊടുക്കുന്ന നിലപാട് പോലീസ് ആസ്ഥാനത്തുനിന്ന് ഉണ്ടാകുന്നു എന്ന ആരോപണമാണ് ഉയരുന്നത്. സിംസ് പദ്ധതിയുടെ ഭാഗമായി സ്വകാര്യ കമ്പനിയുടെ പ്രതിനിധികള്‍ കൂടി പോലീസ് തലസ്ഥാനത്ത് തുടരുന്നുണ്ട്. പോലീസിലെ തന്നെ ചിലര്‍ കമ്പനിയുടെ ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്നതായും ആരോപണമുണ്ട്.
കഴിഞ്ഞ ദിവസം പിടി തോമസ് എംഎല്‍എ പോലീസുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ സഭയില്‍ ഉന്നയിച്ച കൂട്ടത്തില്‍ സിംസ് പദ്ധതിയെക്കുറിച്ചും ചോദിച്ചിരുന്നു. ഈ പദ്ധതിയില്‍ ഒരുവിധത്തിലുള്ള അഴിമതിയുമില്ലെന്നും പോലീസ് ഇതിനായി തുകയൊന്നും ചിലവഴിക്കില്ലെന്നും പോതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്.
Content Highlights: CAG Report Kerala Police: irregularity in cims system
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..