തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടുളള തോമസ് ഐസക്കിനെതിരായ അവകാശ ലംഘന പരാതിയില്‍ അന്തിമ റിപ്പോര്‍ട്ട് ഇന്ന്. നിയമസഭാ പ്രിവിലെജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ടിന് ഇന്ന് അംഗീകാരം നല്‍കും. 

ഐസക്  അവകാശ  ലംഘനം നടത്തിയിട്ടില്ലെന്നാണ് എത്തിക്‌സ് കമ്മിറ്റിയുടെ കണ്ടെത്തല്‍. ഐസക്കിന് ക്ലീന്‍ ചിറ്റ്‌ നല്‍കുന്ന റിപ്പോര്‍ട്ടില്‍ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തും. 

വി.ഡി.സതീശന്‍ എംഎല്‍എയാണ് തോമസ് ഐസക്കിനെതിരായി സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. കിഫ്ബിയെ കുറിച്ചുളള സിഎജി റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുംമുമ്പ് തോമസ് ഐസക് ചോര്‍ത്തിയെന്നാണ് വി.ഡി.സതീശന്റെ പരാതി.