മഹാപ്രളയം: സര്‍ക്കാര്‍ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് സിഎജി റിപ്പോര്‍ട്ട്, ഗുരുതര സാമ്പത്തിക പ്രതിസന്ധി


സ്വന്തം ലേഖകന്‍

2018ലെ മഹാപ്രളയത്തിന്റെ ദൃശ്യം | photo: REUTERS

തിരുവനന്തപുരം: സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്ന് സിഎജി റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെക്കാള്‍ 1.02 ശതമാനമാണ് സംസ്ഥാനത്തിന്റെ പൊതുകടം വര്‍ദ്ധിച്ചത്. റവന്യൂ വരുമാനത്തിന്റെ സിംഹഭാഗവും വായ്പാ തിരിച്ചടവിന് ഉപയോഗിക്കേണ്ട സാഹചര്യമാണ് കേരളത്തിനുള്ളത്. റവന്യു വരുമാനത്തിന്റെ 21 ശതമാനവും നിലവില്‍ വായ്പ്പാ തിരിച്ചടവിന് ഉപയോഗിക്കേണ്ടി വരുന്നുവെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. റവന്യൂ വരുമാനം കൂടിയെങ്കിലും നികുതി വരുമാനത്തില്‍ വളര്‍ച്ചയുണ്ടായിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇതിനു പിന്നാലെ 2018ലെ മഹാ പ്രളയത്തില്‍ സംസ്ഥാനത്തിന്റെ വീഴ്ചകള്‍ എണ്ണി പറഞ്ഞ് സിഎജി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പ്രളയ നിയന്ത്രണത്തില്‍ സര്‍ക്കാറിന് വീഴ്ചയുണ്ടായി എന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രളയമുന്നൊരുക്കങ്ങളിലും നിയന്ത്രണങ്ങളിലും സര്‍ക്കാരിന് വീഴ്ചയുണ്ടായി. ദേശീയ ജലനയം അനുസരിച്ച് സംസ്ഥാനം ജലനയം പുതുക്കിയില്ല. പ്രളയനിയന്ത്രണത്തിനും പ്രളയ നിവാരണത്തിനുമുള്ള വ്യവസ്ഥകള്‍ സംസ്ഥാന ജലനയത്തിലില്ല തുടങ്ങിയ രൂക്ഷമായ വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്.

വലിയ സ്‌കെയിലിലുള്ള ഫ്ളഡ് ഹസാര്‍ഡ് മാപ്പ് സംസ്ഥാനത്ത് ലഭ്യമല്ല. നിലവിലുള്ള ഫ്ളഡ് മാപ്പ് ജലകമ്മീഷന്റെ പ്രളയസാധ്യത പ്രദേശങ്ങള്‍ക്കായുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയില്ല. സംസ്ഥാനം തയ്യാറാക്കിയ മാപ്പ് കേന്ദ്ര ജല കമ്മീഷന്റെ പ്രളയ സാധ്യത മാനദണ്ഡങ്ങള്‍ക്ക് അനുസൃതമല്ല. മഴ നദിയുടെ ഒഴുക്ക് എന്നിവര്‍ തല്‍സമയം ലഭ്യമാക്കാനുള്ള സംവിധാനം ഇല്ല. മാത്രമല്ല അഞ്ചുവര്‍ഷം കഴിഞ്ഞിട്ടും വിശ്വാസയോഗ്യമായ തല്‍സമയ ഡേറ്റ നല്‍കുന്നതില്‍ സംസ്ഥാനം പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

അണക്കെട്ട് സൈറ്റുകളിലും സര്‍ക്കാര്‍ ഓഫീസുകളിലും ആശയവിനിമയ സംവിധാനം 2018ലെ പ്രളയ സമയത്തിനും അതിനുശേഷവും പ്രവര്‍ത്തനക്ഷമമല്ല. 32 റെയിന്‍ ഗേജുകള്‍ ആവശ്യമായ പെരിയാര്‍ നദീതടത്തില്‍ ആറ് റെയിന്‍ ഗേജുകള്‍ മാത്രമാണ് മഴ അളക്കുന്നത്. മഴ നദിയുടെ ഒഴുക്ക് എന്നിവ തല്‍സമയം ലഭ്യമാക്കാനുള്ള സംവിധാനവും ഇല്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

മാത്രമല്ല ഇടമലയാര്‍ അണക്കെട്ടിന് 2018ലെ പ്രളയകാലത്ത് റൂള്‍കര്‍വ് ഉണ്ടായിരുന്നില്ല എന്ന കാര്യവും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. 2018ലെ പ്രളയം വരെ ഇടുക്കി അണക്കെട്ടിലെ റൂള്‍ കര്‍വ് പുനരവലോകനം ചെയ്തില്ല എന്ന കാര്യവും സിഎജി പരാമര്‍ശിച്ചിട്ടുണ്ട്. കെഎസ്ഇബിയുടെ അണക്കെട്ടുകളില്‍ 2011 നും 2019 നും ഇടയില്‍ സംഭരണശേഷി സര്‍വ്വേ നടത്തിയില്ല എന്ന കാര്യവും റിപ്പോര്‍ട്ടില്‍ പറയുന്നു.

സിയാല്‍ വിമാനത്താവളം കമ്മീഷന്‍ ചെയ്ത് 20 കൊല്ലം കഴിഞ്ഞിട്ടും തദ്ദേശ വാസികളെ പ്രളയഭീതിയില്‍ നിന്ന് രക്ഷിക്കാന്‍ നടപടി എടുത്തില്ലെന്ന ഗുരുതരമായ വിമര്‍ശനവും റിപ്പോര്‍ട്ടിലുണ്ട്. ചെങ്കല്‍ത്തോടിലെ വെള്ളം പെരിയാറിലേക്ക് തിരിച്ചു വിടാന്‍ ഡൈവേര്‍ഷന്‍ കനാല്‍ ഉറപ്പാക്കുന്നതില്‍ ദുരന്ത നിവാരണ വിഭാഗങ്ങളൊ, സിയാലോ, തദ്ദേശ സ്ഥാപനങ്ങളൊ നടപടി എടുത്തില്ലന്നാണ് സി.എ.ജി റിപ്പോര്‍ട്ടിലെ വിമര്‍ശനം.

മാത്രമല്ല തോട്ടപ്പള്ളി സ്പില്‍വേ ആഴം കൂട്ടല്‍ ലക്ഷ്യം കാണാത്തത് 2018 ല്‍ ആലപ്പുഴയിലെ പ്രളയത്തില്‍ ഒരു പങ്ക് വഹിച്ചിട്ടുണ്ടെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനും പുറമെ പ്രളയ ശേഷമുള്ള അടിയന്തിര അറ്റകുറ്റ പണികളുടെയും പുനര്‍ നിര്‍മ്മാണ പദ്ധതികളുടെയും 18 ശതമാനം പോലും രണ്ട് വര്‍ഷവും എട്ട് മാസവും കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ലന്നും സി.എ.ജിയുടെ റിപ്പോര്‍ട്ടില്‍ വിമര്‍ശിക്കുന്നു.

content highlights: CAG criticize state government in 2018 flood


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented