സെക്രട്ടേറിയേറ്റിനു മുന്നിൽ മുട്ടിലിഴഞ്ഞ് പ്രതിഷേധിക്കുന്ന ഉദ്യോഗാർഥികൾ| Photo: Mathrubhumi screen grab
തിരുവനന്തപുരം: ടൂറിസം വകുപ്പിലും നിര്‍മിതി കേന്ദ്രത്തിലും ഉള്‍പ്പെടെ കൂട്ട സ്ഥിരപ്പെടുത്തല്‍. ടൂറിസം വകുപ്പിലെ 90 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 10 വര്‍ഷം ജോലി ചെയ്ത താത്കാലിക ജീവനക്കാര്‍ക്കാണ് സ്ഥിരനിയമനം.
കൂടാതെ, നിര്‍മിതി കേന്ദ്രത്തിലെ 10 വര്‍ഷം പൂര്‍ത്തിയാക്കിയ 16 പേരെയും സ്ഥിരപ്പെടുത്താന്‍ യോഗത്തില്‍ തീരുമാനമായി. മറ്റു ചില വകുപ്പുകളിലും സ്ഥിരപ്പെടുത്തല്‍ നടന്നിട്ടുണ്ട്. ആകെ 150-ഓളം പേരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.
ടൂറിസം വകുപ്പില്‍, പി.എസ്.സി. വഴി നിയമനം നല്കുന്ന തസ്തികകളില്‍ അല്ല സ്ഥിരപ്പെടുത്തല്‍ നടത്തിയിരിക്കുന്നതെന്നും അതിനാല്‍ ഇതില്‍ പുതുമയില്ലെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്.
ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നീട്ടേണ്ടതില്ലെന്നും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. ഉദ്യോഗാര്‍ഥികളുടെ സമരം മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായില്ല. താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് പരിശോധിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പിഎസ്.സിക്ക് വിട്ട തസ്തികകളില്‍ ഏതെങ്കിലും വകുപ്പുകള്‍ താല്‍ക്കാലിക നിയമനം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാനും മന്ത്രിസഭ നിര്‍ദേശിച്ചു. താല്‍ക്കാലികക്കാരെ നിയമിക്കുന്ന ഒരു തസ്തിക പോലും പി.എസ്.സിക്ക് വിട്ടതല്ല എന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. അത്തത്തില്‍ ഒരു നിയമനം പോലും നടക്കാന്‍ പാടില്ലെന്നും വകുപ്പ് മേധാവികളോട് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ബുധനാഴ്ച വീണ്ടും മന്ത്രിസഭാ യോഗം ചേരുന്നുണ്ട്.
content highlights: cabinet takes decision to regularize the appointment of morethan 100 employees in varius departments
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..