ബി അശോക് | Photo: Mathrubhumi
തിരുവനന്തപുരം: കൃഷിവകുപ്പ് സെക്രട്ടറി ബി. അശോകിനെതിരേ മന്ത്രിസഭ. ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കുന്ന ബില്ലില്‍ അശോക് രേഖപ്പെടുത്തിയ കുറിപ്പ് പരിധിവിട്ടുവെന്നാണ് വിലയിരുത്തല്‍. അശോക് ഫയലില്‍ എഴുതിയത് ഒന്നര പേജ് കുറിപ്പാണ്. ഉദ്യോഗസ്ഥര്‍ പരിധിവിട്ട് അഭിപ്രായപ്രകടനം നടത്തരുതെന്നും വിഷയത്തില്‍ ഒതുങ്ങിനിന്നുവേണം കുറിപ്പുകള്‍ എന്നും മന്ത്രിസഭായോഗത്തില്‍ മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു.
കാര്‍ഷിക സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്നതിനുള്ള കരടുബില്‍ അംഗീകാരത്തിനായി വന്നപ്പോഴാണ് ബി. അശോക് തന്റെ അഭിപ്രായം ബന്ധപ്പെട്ട ഫയലില്‍ രേഖപ്പെടുത്തിയത്. എന്തുകൊണ്ട് ഇത്തരമൊരു മാറ്റം എന്ന് വിശദീകരിക്കുന്ന കാര്യം ഈ കരടു ബില്ലില്‍ ഇല്ല, എന്താണ് ഇതിന്റെ ലക്ഷ്യങ്ങള്‍ എന്നതില്‍ വ്യക്തതയില്ല- എന്നാണ് കുറിപ്പില്‍ അശോക് ചൂണ്ടിക്കാണിച്ചത്. ഇക്കാര്യങ്ങള്‍ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതാണ് മന്ത്രിമാരെ പ്രകോപിപ്പിച്ചത്.
മുന്നില്‍വരുന്ന ഫയലുകളില്‍, അതില്‍ ഒതുങ്ങിനില്ക്കുന്ന അഭിപ്രായപ്രകടനമേ നടത്താവൂ. ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാടിന് വിരുദ്ധമാണ് ഈ അഭിപ്രായപ്രകടനമെന്ന വിമര്‍ശനവും ഉയര്‍ന്നു. അശോകിന്റെ അഭിപ്രായപ്രകടനം പരിധിവിട്ടതാണെന്ന വിമര്‍ശനം മന്ത്രിസഭയ്ക്കുണ്ട്. അത് ബി. അശോകിനെ അറിയിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.
Content Highlights: cabinet meeting criticises b ashok over his remrk
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..