ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കുന്ന കരടുബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കേണ്ട ബില്ലിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്.
സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്നതിന്റെ ആദ്യപടിയാണിത്. നിയമസഭയില്‍ അവതരിപ്പിക്കേണ്ട സര്‍വകലാശാല ഭേദഗതി നിയമത്തിന്റെ കരട് അവതരിപ്പിക്കലായിരുന്നു ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ മുഖ്യ അജന്‍ഡ.
സാധാരണഗതിയില്‍ കരടുബില്‍, ഗവര്‍ണറുടെ കൂടി അംഗീകാരത്തിന് പോകേണ്ടതുണ്ട്. സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണം ചെലവാക്കുന്ന ധനകാര്യ മെമ്മൊറാണ്ടം ബില്ലിന്റെ ഭാഗമായ ബില്ലുകള്‍ ഗവര്‍ണര്‍ക്ക് പോകണം.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഗവര്‍ണര്‍ ബില്ല് പിടിച്ചുവെക്കാനിടയുള്ളതിനാല് ധനകാര്യ മെമ്മൊറാണ്ടം ഒഴിവാക്കിക്കൊണ്ടുള്ള സര്‍വകലാശാല ഭേദഗതി നിയമത്തിനാണ് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുന്നത്.
പുതിയ സര്‍വകലാശാല ഭേദഗതി പ്രകാരം ചാന്‍സലര്‍ സ്ഥാനത്ത് അതിവിദഗ്ധരായ ആളുകളെ നിയമിക്കും.
Content Highlights: Cabinet approves draft bill to remove governor from office
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..