പരീക്ഷണം ആനന്ദബോസിലും; കേരളത്തിലെ പാര്‍ട്ടി ഒന്നുമറിഞ്ഞില്ല


ഗവര്‍ണറുമായി നിരന്തരം ഏറ്റുമുട്ടിയിരുന്ന മമതാ സര്‍ക്കാരിന്റെ ബംഗാളിലാണ് ആനന്ദബോസിന്റെ അടുത്ത നിയോഗം എന്നതാണ് ശ്രദ്ധേയം. എന്നാല്‍ ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കുന്ന ഉദ്യോഗസ്ഥനല്ല ആനന്ദബോസ്. പകരം പ്രവര്‍ത്തനമേഖലയില്‍ മികവുകാട്ടുന്ന സമീപനമാണ് അദ്ദേഹത്തിന്റേത്.

സി.വി. ആനന്ദബോസ് | Photo - Mathrubhumi archives

തിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പി. ദേശീയ നേതൃത്വത്തിന്റെ ഒട്ടുമിക്ക പരീക്ഷണങ്ങളും സംസ്ഥാന ഘടകം അറിയുന്നത് പ്രഖ്യാപനം വരുമ്പോള്‍ മാത്രം. പലതരം പരീക്ഷണങ്ങളിലൂടെ സംസ്ഥാനത്ത് വ്യാപിക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി, മുന്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ സി.വി. ആനന്ദബോസിനെ പശ്ചിമ ബംഗാള്‍പോലൊരു സംസ്ഥാനത്തെ ഗവര്‍ണറാക്കിയത് ചെറിയകാര്യമല്ല.

ഗവര്‍ണറുടെ നിയമനം പാര്‍ട്ടിയുടെ സംസ്ഥാനനേതൃത്വം മൂന്‍കൂട്ടി അറിയണമെന്നു നിബന്ധനയൊന്നുമില്ല, മുമ്പും അതുണ്ടായിട്ടില്ല. സംസ്ഥാന പ്രസിഡന്റുമാരായിരുന്ന കുമ്മനം രാജശേഖരനെയും പി.എസ്. ശ്രീധരന്‍പിള്ളയെയും മിസോറം ഗവര്‍ണറാക്കിയതും ഇ. ശ്രീധരനെ സ്ഥാനാര്‍ഥിയാക്കിയതും അപ്രതീക്ഷിതമായിരുന്നു. ആനന്ദബോസിന്റെ സ്ഥാനലബ്ധിയിലുമുണ്ട് ഈ സമാനത.

കെ. കരുണാകരന്‍ സര്‍ക്കാരില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിപദം വഹിച്ചിട്ടുള്ള ആനന്ദബോസ് മികച്ച ഉദ്യോഗസ്ഥനെന്നു പേരുകേട്ടയാളാണ്. ഗവര്‍ണറുമായി നിരന്തരം ഏറ്റുമുട്ടിയിരുന്ന മമതാ സര്‍ക്കാരിന്റെ ബംഗാളിലാണ് ആനന്ദബോസിന്റെ അടുത്ത നിയോഗം എന്നതാണ് ശ്രദ്ധേയം. എന്നാല്‍ ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കുന്ന ഉദ്യോഗസ്ഥനല്ല ആനന്ദബോസ്. പകരം പ്രവര്‍ത്തനമേഖലയില്‍ മികവുകാട്ടുന്ന സമീപനമാണ് അദ്ദേഹത്തിന്റേത്. മമതയുമായി പോരടിച്ച ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായപ്പോഴുണ്ടായ ഒഴിവിലേക്കാണ് ബോസിന്റെ നിയമനം.

ബി.ജെ.പി.യില്‍ അംഗമായ ആനന്ദബോസിനെ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് മത്സരിപ്പിക്കാന്‍ പാര്‍ട്ടി ആലോചിച്ചതാണെങ്കിലും അദ്ദേഹം അതിന് വഴങ്ങിയില്ല. പിന്നീട് മേഘാലയ സര്‍ക്കാരിന്റെ ഉപദേശക പദവിവരെ അദ്ദേഹത്തെ തേടിയെത്തി. ഇതിനിടെയാണ് കേരളത്തിലെ ബി.ജെ.പി. ക്കാരായ ഗവര്‍ണര്‍മാര്‍ക്ക് കിട്ടാത്ത ബംഗാള്‍ഭാഗ്യം ആനന്ദബോസിനെത്തുന്നത്.

പി.സി. തോമസിനെയും അല്‍ഫോണ്‍സ് കണ്ണന്താനത്തിനെയും മന്ത്രിമാരാക്കിയതാണ് ബി.ജെ.പി.യുടെ ആദ്യകാല പരീക്ഷണം. ക്രൈസ്തവസമൂഹത്തെയാണ് ഇതുവഴി ലക്ഷ്യമിട്ടത്. ഒ. രാജഗോപാലിനെയും വി. മുരളീധരനെയും മന്ത്രിമാരാക്കിയതിലും നടന്‍ സുരേഷ്ഗോപിയെയും പി.ടി. ഉഷയെയും രാജ്യസഭയിലെത്തിച്ചതിലും ബി.ജെ.പി.ക്ക് കൃത്യമായ അജന്‍ഡ ഉണ്ടായിരുന്നു.

ആനന്ദബോസിലൂടെ വോട്ടുബാങ്ക് ലക്ഷ്യമിടുന്നില്ലായിരിക്കാം. എന്നാല്‍ ഇന്ത്യയിലെ പ്രധാനപ്പെട്ടൊരു സംസ്ഥാനത്തിന്റെ ഗവര്‍ണറായി ഒരുമലയാളിയെ നിയമിച്ചതിലൂടെ കഴിവുള്ളവരെ പാര്‍ട്ടിക്കുവേണമെന്നു പറയുകയാണ് ബി.ജെ.പി. പ്രത്യേകിച്ചും ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ.

Content Highlights: c v anandaboss west bengal governor bjp


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022

Most Commented