സി. ഹരികുമാര്‍ സ്മാരക മാധ്യമ അവാര്‍ഡ് സിറാജ് കാസിമിന്


'ട്രാക്കിലെത്താന്‍ കേരളം' എന്ന കായിക പരമ്പരക്കാണ് 15000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം.

സിറാജ് കാസിം

പത്തനംതിട്ട: മാതൃഭൂമി സ്‌പെഷല്‍ കറസ്‌പോണ്ടന്റും പത്തനംതിട്ട പ്രസ് ക്ലബിന്റെ മുന്‍ പ്രസിഡന്റുമായിരുന്ന സി. ഹരികുമാറിന്റെ സ്മരണയ്ക്കായി പത്തനംതിട്ട പ്രസ് ക്ലബും സി. ഹരികുമാര്‍ ഫൗണ്ടേഷനും ചേര്‍ന്ന് ഏര്‍പ്പെടുത്തിയിട്ടുള്ള മാധ്യമ പുരസ്‌കാരം മാതൃഭൂമി കൊച്ചി യൂണിറ്റ് ചീഫ് റിപ്പോര്‍ട്ടര്‍ സിറാജ് കാസിമിന്. 'ട്രാക്കിലെത്താന്‍ കേരളം' എന്ന കായിക പരമ്പരക്കാണ് 15000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം. സെപ്തംബര്‍ രണ്ടിനു വൈകുന്നേരം മൂന്നു മണിക്കു പത്തനംതിട്ട പ്രസ്സ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പി. പ്രസാദ് അവാര്‍ഡ് സമ്മാനിക്കും.

ഒളിമ്പിക്സിലെ മെഡല്‍ സാധ്യതയുള്ള ഗെയിമുകളില്‍ കേരളം പിന്തുടരുന്ന സമീപനവും അതിലെ പ്രശ്നങ്ങളും സാധ്യതകളുമൊക്കെ ചൂണ്ടിക്കാണിക്കുന്ന അന്വേഷണ പരമ്പര മാതൃഭൂമിയില്‍ 2011 സെപ്റ്റംബര്‍ 9 മുതല്‍ 13 വരെ തിയതികളില്‍ പ്രസിദ്ധീകരിച്ചതാണ്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ ക്രിസ് തോമസ്, ഷാജി ജേക്കബ്, എസ്.ഡി. വേണുകുമാര്‍ എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡു ജേതാവിനെ തെരഞ്ഞെടുത്തത്.എറണാകുളം ഇടപ്പള്ളി സ്വദേശിയായ സിറാജ് കാസിം നേരത്തെ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെ ജി.വി. രാജ അവാര്‍ഡ്, ലീലാ മേനോന്‍ മാധ്യമ പുരസ്‌കാരം, കെ.എഫ്.എ. മീഡിയ അവാര്‍ഡ് എന്നിവ ഉള്‍പ്പെടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. പരേതനായ എ. കാസിമിന്റെയും ലൈലയുടെയും മകനാണ്. ഭാര്യ: പരേതയായ ഷൈഖ. മക്കള്‍: മുഹമ്മദ് സുഹൈല്‍, മുഹമ്മദ് സുഹാസ്.

Content Highlights: C Harikumar memorial media award Siraj Kasim


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented