സി. ദിവാകരനേയും കെഇ ഇസ്മയിലിനേയും സിപിഐ സംസ്ഥാന കൗണ്‍സിലില്‍നിന്ന് ഒഴിവാക്കി, ബിജിമോള്‍ക്കും ഇടമില്ല


കെ.ഇ ഇസ്മയിൽ, സി ദിവാകരൻ

തിരുവനന്തപുരം: സിപിഐയില്‍ പ്രായപരിധി നിബന്ധന നടപ്പാക്കി. സംസ്ഥാന കൗണ്‍സിലില്‍ നിന്ന് സി. ദിവാകരനേയും കെഇ ഇസ്മയിലിനേയും ഒഴിവാക്കി. ഇഎസ് ബിജിമോള്‍ക്കും കൗണ്‍സിലില്‍ ഇടം കിട്ടിയില്ല. 101 അംഗങ്ങളെ സംസ്ഥാന കൗണ്‍സിലിലേക്ക് തിരഞ്ഞെടുത്തു.

സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നേക്കുമെന്ന തരത്തില്‍ ചര്‍ച്ചകള്‍ നടന്നുവെങ്കിലും കാനം രാജേന്ദ്രനെ സംസ്ഥാന സെക്രട്ടറിയായി മൂന്നാംവട്ടവും തിരഞ്ഞെടുത്തു. കെ.ഇ ഇസ്മയില്‍ നിര്‍ദേശിക്കുകയും പന്ന്യന്‍ രവീന്ദ്രന്‍ പിന്താങ്ങുകയും ചെയ്തതോടെയാണ് കാനം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.



മൂന്നാംതവണയും സെക്രട്ടറിയാകാനുള്ള കാനം രാജേന്ദ്രന്റെ നീക്കത്തിന് തടയിടാനാണ് മറുപക്ഷം ശ്രമിച്ചത്. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയായ കെ. പ്രകാശ് ബാബുവിനെ മുന്‍നിര്‍ത്തിയായിരുന്നു നീക്കങ്ങള്‍.എന്നാല്‍ ഇക്കാര്യത്തില്‍ ദേശീയ നേതൃത്വം ഇടപെട്ടതോടെ മത്സരം ഒഴിവാകുകയായിരുന്നു.

നേരത്തെ 75 വയസ് പ്രായപരിധിയെ ചോദ്യംചെയ്ത് സി. ദിവാകരനടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ പ്രായപരിധി നിബന്ധന സംബന്ധിച്ചുള്ള മാര്‍ഗരേഖ ദേശീയ കൗണ്‍സില്‍ തീരുമാനിച്ചതാണെന്ന് അസി. സെക്രട്ടറി കെ. പ്രകാശ് ബാബു നേരത്തെ വ്യക്തമാക്കിയിരുന്നു.

Content Highlights: C. Divakaran was dropped from the CPI state council


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented