നാല് ജംഗ്ഷന്‍ ഒഴിവാക്കാം,കുരുങ്ങാതെ തിരുവല്ലയെത്താം; എം.സി റോഡ് ബൈപാസ് പൂര്‍ണമായി


സ്വന്തം ലേഖകൻ

നിർമാണം പൂർത്തിയാകുന്ന പട്ടിത്താനം-മണർകാട് ബൈപ്പാസ്

ര്‍ഷങ്ങള്‍നീണ്ട കാത്തിരിപ്പിന് വിട. പട്ടിത്താനം-മണര്‍കാട് ബൈപ്പാസ് പൂര്‍ണതോതില്‍ യാഥാര്‍ഥ്യമാകുന്നു. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ ജനകീയ ഉത്സവമാക്കി ബൈപ്പാസ് ഉദ്ഘാടനം ചെയ്യും. ബൈപാസ് വഴി ഗതാഗതം ആരംഭിക്കുന്നതോടെ വാഹനങ്ങള്‍ക്ക് എംസി റോഡില്‍ പട്ടിത്താനത്തു നിന്നു തിരിഞ്ഞ് തിരുവല്ല പെരുന്തുരുത്തി കവലയില്‍ എത്തിച്ചേരാനാകും. ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശേരി നഗരങ്ങളിലെ തിരക്ക് ഒഴിവാക്കി തിരുവല്ലയിലെത്താം. ഇതോടെ കോട്ടയത്തുനിന്നും തെക്കന്‍ ജില്ലകളിലേക്കുള്ള യാത്ര ഇനി എളുപ്പമാകും.

എംസി റോഡില്‍ പട്ടിത്താനം കവലയില്‍ നിന്ന് ആരംഭിക്കുന്ന ബൈപാസിന് പട്ടിത്താനം-പെരുന്തുരുത്തി ബൈപാസ് എന്നാണ് പൂര്‍ണമായ പേര്. ഇതിന്റെ ഭാഗമായി ഏറ്റുമാനൂരിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി വിഭാവനം ചെയ്ത പട്ടിത്താനം-മണര്‍കാട് ബൈപ്പാസ് മൂന്നരപ്പതിറ്റാണ്ടിനുശേഷമാണ് പൂര്‍ത്തിയാകുന്നത്. പട്ടിത്താനത്തു നിന്ന് മണര്‍കാട് കവലയില്‍ എത്തിച്ചേരുന്ന വാഹനങ്ങള്‍ക്ക് പുതുപ്പള്ളി, തെങ്ങണ, നാലുകോടി വഴി എംസി റോഡിലെ പെരുന്തുരുത്തി കവലയില്‍ എത്തിച്ചേരാം. മണര്‍കാട് കവല കെകെ റോഡിന്റെ ഭാഗമായതിനാല്‍ കോട്ടയം -കുമളി റോഡിലേക്കും പ്രവേശിക്കാന്‍ കഴിയും.അവസാന റീച്ചായ 1.8 കിലോമീറ്റര്‍ റോഡിന്റെ ഭാഗമാണ് ഏറ്റവും ഒടുവില്‍ പൂര്‍ത്തിയായത്‌. ടാറിങ് പൂര്‍ത്തീകരിച്ചു. ബൈപ്പാസ് റോഡ് കടന്നുപോകുന്ന ജങ്ഷനുകളില്‍ പൊതുമരാമത്തുവകുപ്പ് സിഗ്‌നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. 12.6 കോടി രൂപ ചെലവിലാണ് പട്ടിത്താനംമുതല്‍ പാറകണ്ടം വരെയുള്ള ഭാഗം നിര്‍മിക്കുന്നത്. കലുങ്ക് നിര്‍മാണവും ഓട നിര്‍മാണവും പൂര്‍ത്തിയായി.

ബൈപാസ് ഗതാഗതത്തിനു തുറന്നു കൊടുത്ത ശേഷം ഒരു മാസം നാറ്റ്പാക് ഗതാഗതം നിരീക്ഷിക്കും. പ്രധാന കവലകള്‍ വഴി പോകുന്ന വാഹനങ്ങളുടെ കണക്കെടുക്കും. ഇതനുസരിച്ചാകും കവലകളില്‍ ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുക. റോഡ് വശങ്ങളിലെ പാര്‍ക്കിങ് പൂര്‍ണമായി നിരോധിച്ചു. അനധികൃത പാര്‍ക്കിങ്ങിനു പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള ശിക്ഷ നടപടികള്‍ സ്വീകരിക്കുമെന്നു അധികൃതര്‍ അറിയിച്ചു.

1.80 കിലോമീറ്റര്‍ നീളത്തില്‍ ശരാശരി 16 മീറ്റര്‍ വീതിയില്‍ സ്ഥലം ഏറ്റെടുത്ത് 10 മീറ്റര്‍ ശരാശരി കാരിജ് വേ നിര്‍മിച്ചാണ് പട്ടിത്താനം - പാറകണ്ടം ഭാഗത്തെ ബൈപാസ് റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഏറ്റെടുത്ത ഭൂമിയിലൂടെ ഒഴുകിയിരുന്ന തോടിന്റെ നീരൊഴുക്ക് തടസ്സപ്പെടാതെയിരിക്കാന്‍ ഒമ്പത് കലുങ്കുകളും അരികുചാലുകളും ഇതോടൊപ്പം നിര്‍മ്മിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ റോഡിന്റെ ഇരുവശവും സംരക്ഷണ ഭിത്തി നിര്‍മ്മിക്കുകയും റോഡ് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യുന്ന പ്രവര്‍ത്തങ്ങള്‍ നടന്നു വരികയാണ്.

നിര്‍മാണം മൂന്ന് ഘട്ടമായി

എം.സി റോഡില്‍ പട്ടിത്താനം ജങ്ഷനില്‍ നിന്നും ആരംഭിച്ച് എന്‍എച്ച് 183-ല്‍ മണര്‍കാട് ജങ്ഷനില്‍ എത്തിച്ചേരുന്ന ബൈപ്പാസിന് 13.30 കിലോമീറ്റര്‍ ദൈര്‍ഘ്യമാണുള്ളത്. 38 വര്‍ഷം മുമ്പ് റോഡിന്റെ അന്തിമ അലൈന്‍മെന്റ് പൂര്‍ത്തിയാക്കിയെങ്കിലും പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത് 2012ലാണ്. മൂന്നു ഘട്ടമായി പൂര്‍ത്തിയാക്കിയ റോഡിന്റെ നിര്‍മാണത്തിന് 12.60 കോടി രൂപയാണ് ചെലവ്.

മണര്‍കാട് മുതല്‍ പൂവത്തുംമൂട് വരെയുള്ള ഒന്നാംഘട്ടം 2015-ല്‍ പര്‍ത്തിയായി. പൂവത്തുംമൂട് മുതല്‍ ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ പറേകണ്ടം ജങ്ഷന്‍ വരെയുള്ള ഭാഗം 2019-ലും പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ വിവിധ തര്‍ക്കങ്ങളെത്തുടര്‍ന്ന് മൂന്നാംഘട്ടത്തിന്റെ നിര്‍മാണം നീണ്ടുപോകുകയായിരുന്നു. 2021 -ലാണ് മൂന്നാം ഘട്ടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പ്രതികൂല കാലാവസ്ഥയും നിയമ തടസങ്ങളും മറ്റ് തടസങ്ങളുമടക്കമുള്ളവ പരിഹരിച്ചാണ് പട്ടിത്താനം വരെയുള്ള 1.8 കിലോമീറ്ററിലെ ബൈപ്പാസ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.

ദൂരവ്യത്യാസമില്ല; പക്ഷേ, സമയം ലാഭിക്കാം

എംസി റോഡ് വഴിയും ബൈപാസിലൂടെയും പട്ടിത്താനം മുതല്‍ പെരുന്തുരുത്തി വരെ 35.9 കിലോമീറ്ററാണ് ദൂരം. എന്നാല്‍ എംസി റോഡില്‍ ഏറ്റുമാനൂര്‍, കോട്ടയം, ചിങ്ങവനം, ചങ്ങനാശേരി എന്നീ കവലകളിലെ തിരക്ക് മറികടന്നു വേണം പെരുന്തുരുത്തിയില്‍ എത്താന്‍. പെരുന്തുരുത്തിയില്‍ നിന്നു തിരുവല്ലയ്ക്ക് 4.4 കിലോമീറ്ററാണ് ദൂരം. ബൈപ്പാസ് നിര്‍മാണം പൂര്‍ത്തിയായതോടെ സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ നിന്നും കിഴക്ക് ഭാഗത്ത് നിന്നുമുള്ള യാത്രക്കാര്‍ക്ക് തിരുവനന്തപുരം അടക്കം തെക്കന്‍ ജില്ലകളിലേയ്ക്ക് അധികം കുരുങ്ങാതെ എത്താനാകും.

ഏറ്റുമാനൂര്‍ കോട്ടയം, ചങ്ങനാശ്ശേരി ടൗണുകളിലെ ഗതാഗത കുരുക്കില്‍ പെടാതെ എളുപ്പത്തില്‍ തിരുവല്ലയില്‍ എത്തിച്ചേരാം എന്നതാണ് മെച്ചം. എം.സി റോഡില്‍ നിന്ന് ഏറ്റുമാനൂര്‍ - പൂഞ്ഞാര്‍ ഹൈവേയിലേക്ക് ഏറ്റുമാനൂര്‍ നഗരത്തില്‍ പ്രവേശിക്കാതെ പോകാം. മണര്‍കാട് കവലയില്‍ നിന്ന് പുതുപ്പള്ളി, തെങ്ങണ, നാലുകോടി വഴി കോട്ടയം, ചങ്ങനാശ്ശേരി നഗരങ്ങള്‍ ഒഴിവാക്കി എംസി റോഡിലെ പെരുന്തുരുത്തി കവലയില്‍ എത്തിച്ചേരാം.

Content Highlights: Bypass to MC road from Ettumanur to open on October 1

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022

Most Commented