തിരുവനന്തപുരം: സത്യജിത് റേ ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ഫെസ്റ്റിവലിലെ മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരം മാതൃഭൂമി ന്യൂസ് വിഷ്വല്‍ എഡിറ്റര്‍ ബൈജു ഞീഴൂര്‍ സ്വീകരിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണ് പുരസ്‌കാരം നല്‍കിയത്.

മാതൃഭൂമി ന്യൂസ് കൊച്ചി ബ്യൂറോയിലെ വിഷ്വല്‍ എഡിറ്ററാണ് ബൈജു ഞീഴൂര്‍. മാതൃഭൂമി നിര്‍മിച്ച 'നാട്ടുകാരുടെ സ്വന്തം കാട്ടാനകള്‍' എന്ന ഡോക്യുമെന്ററിയുടെ എഡിറ്റിങ്ങിനാണ് അവാര്‍ഡ് ലഭിച്ചത്.

മാതൃഭൂമി ന്യൂസ് റീജിയണല്‍ എഡിറ്റര്‍ ബിജു പങ്കജാണ് ഡോക്യുമെന്ററി സംവിധാനം ചെയ്തത്. ക്യാമറ: ബിനു പാവുമ്പ. 

content highlights: Byju Neezhoor receives Satyajit Ray International Documentary Festival Award