ന്യൂഡല്‍ഹി: എം.പി. വീരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള രാജ്യസഭയില്‍ ഉണ്ടായ ഒഴിവിലേക്ക് ഓഗസ്റ്റ് 24-ന് ഉപതിരഞ്ഞെടുപ്പ് നടക്കും. കേരളത്തിന് പുറമെ യു.പിയില്‍നിന്നുള്ള ബേനിപ്രസാദ് വര്‍മ്മയുടെ മരണത്തെ തുടര്‍ന്നുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും.
ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഓഗസ്റ്റ് ആറിന് പുറപ്പെടുവിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 13. സൂക്ഷ്മ പരിശോധന 14-നു നടക്കും. ഓഗസ്റ്റ് പതിനേഴാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. 24-നു രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം നാലുവരെയായിരിക്കും തിരഞ്ഞെടുപ്പ്. അഞ്ചു മണിക്ക് വോട്ടെണ്ണും.
Content Highlights: Bye-elections to two vacant Rajya Sabha seats to be held on august 24
Share this Article
Related Topics
RELATED STORIES
IN CASE YOU MISSED IT
07:00
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..