സതീശൻ
തിരുവനന്തപുരം: കിഫ്ബിയില്‍ അന്വേഷണത്തിന് ഇ.ഡിക്ക് അധികാരമില്ലെന്നും തോമസ് ഐസക്കിന് ലഭിച്ച നോട്ടീസിന് പ്രസക്തിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. അതേസമയം, കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് തര്‍ക്കമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'കിഫ്ബിയിലെ ഇഡി നടപടിയെ കുറിച്ച് ഞങ്ങള്‍ ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. കിഫ്ബി സര്‍ക്കാരിന്റെ ബാധ്യതയായി മാറും. ഭരണഘടനാപരമായി അതിന്റെ നടപടികള്‍ ശരിയല്ല. പുറത്തുനിന്നെടുക്കുന്ന കടം സംസ്ഥാനത്തിന്റെ പരിധിയില്‍ വരുമെന്ന കാര്യത്തില്‍ ഉറപ്പാണ്. ഞങ്ങളുടെ ആദ്യം മുതലുള്ള നിലപാടാണ് അത്', സതീശന്‍ പറഞ്ഞു.
എന്നാല്‍, കിഫ്ബിയുമായി ബന്ധപ്പെട്ട് ഇ.ഡി. അന്വേഷിക്കുന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് വിയോജിപ്പുണ്ട്. ഇഡിക്ക് അതില്‍ നിയമാധികാരവും ഇല്ല. കള്ളപ്പണ ഇടപാട് നടക്കുന്നതുമായി ബന്ധപ്പെട്ടാണ് അവരുടെ അധികാരപരിധി. കള്ളപ്പണമല്ല, കൂടുതല്‍ പലിശയ്ക്ക് കടമെടുത്ത നടപടിയുടെ പേരിലാണ് ആരോപണം. മസാല ബോണ്ട് എടുത്ത ഈ സംഭവം ഇഡിയുടെ അധികാര പരിധിയില്‍ വരുന്നതല്ല എന്നാണ് തന്റെ വിശ്വാസമെന്നും തോമസ് ഐസക്കിന് നോട്ടീസ് നല്‍കിയതില്‍ ഒരു പ്രസക്തിയുമില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രതിപക്ഷം ഇ.ഡിക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചതെന്നാണ് തോമസ് ഐസക് മാധ്യമങ്ങളോട് പ്രതികരിച്ചത്. യുഡിഎഫിന് ഇഡിയുടെ കാര്യത്തില്‍ കേന്ദ്രത്തിലും കേരളത്തിലും ഇരട്ടനിലപാടാണെന്നും ഐസക് പറയുകയുണ്ടായി.
Content Highlights: VD Satheesan against ED Probe on KIIFB
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..