ബസില്‍നിന്ന് വീണ ഉടമ അതേ ബസ് കയറി മരിച്ചു; അപകടം തൃശ്ശൂര്‍ പുറ്റേക്കരയില്‍


ബസില്‍നിന്ന് വീണ രജീഷിന്റെ അരയ്ക്കു താഴേക്കൂടി ബസ് കയറിയിറങ്ങി.

രജീഷ്

പേരാമംഗലം(തൃശ്ശൂര്‍): സ്റ്റോപ്പില്‍ ആളെ ഇറക്കിയശേഷം മുന്നോട്ടെടുത്ത ബസില്‍നിന്ന് വീണ ഉടമ അതേ ബസ് കയറി മരിച്ചു. തൃശ്ശൂര്‍ ഗുരുവായൂര്‍ റൂട്ടില്‍ ഓടുന്ന വെണ്ണിലാവ് ബസിന്റെ ഉടമ കേച്ചേരി ആയമുക്ക് പോഴംകണ്ടത്ത് രജീഷാണ് (40(ഉണ്ണി)) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 5.30-ന് പുറ്റേക്കരയിലായിരുന്നു അപകടം. ബസില്‍നിന്ന് വീണ രജീഷിന്റെ അരയ്ക്കു താഴേക്കൂടി ബസ് കയറിയിറങ്ങി. ഉടന്‍ അമല ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മുന്നിലുണ്ടായിരുന്ന ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പറയുന്നു. വാതില്‍ അടയാതെ മുന്നിലുള്ള ബസിന്റെ പിന്നില്‍ ഇടിച്ചുവെന്നും സമീപത്തുനിന്ന രജീഷ് ബസിനടിയിലേക്ക് വീഴുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. രാഘവന്റെയും രാധയുടെയും മകനാണ്. ഭാര്യ: നയന. മക്കള്‍: ദീപക്, ദേവിക. സംസ്‌കാരം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ചൊവ്വാഴ്ച.

Content Highlights: bus owner killed in an accident in peramangalam thrissur


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented