വടക്കഞ്ചേരി ബസ് അപകടം;ഡ്രൈവറിന് പിന്നാലെ ബസ് ഉടമയും അറസ്റ്റില്‍


ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലത്ത് ദേശീയപാതയില്‍ അപകടം നടന്നത്

അപകടത്തിൽ പെട്ട ടൂറിസ്റ്റ് ബസ്സ്

പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോന് പിന്നാലെ ബസ് ഉടമയായ അരുണും അറസ്റ്റില്‍. പ്രേരണാകുറ്റം ചുമത്തിയാണ് അരുണിനെ അറസ്റ്റ് ചെയ്തത്. ബസ് അമിത വേഗതയിലാണെന്ന മുന്നറിയിപ്പ് വന്നിട്ടും അവഗണിച്ചതിനാണ് അറസ്റ്റ്. ബസ് അമിത വേഗം സംബന്ധിച്ച് പല തവണ ഉടമയുടെ ഫോണിലേക്ക് സന്ദേശം അയച്ചിരുന്നുവെന്ന് ഗതാഗത കമ്മീഷണര്‍ എസ്.ശ്രീജിത്ത് ഐ.പി.എസും പറഞ്ഞിരുന്നു. ഇതിന് പുറമെ ഡ്രൈവര്‍ ജോമോനെ രക്ഷിപ്പെടാന്‍ സഹായിച്ചുവെന്ന കുറ്റവും ഇയാള്‍ക്കെതിരേയുണ്ട്.

ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലത്ത് ദേശീയപാതയില്‍ അപകടം നടന്നത്. വിദ്യാര്‍ഥികളടക്കം ഒന്‍പതുപേരാണ് അപകടത്തില്‍ മരിച്ചത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കല്‍ ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ഥികളുമായി ഊട്ടിയിലേക്ക് വിനോദയാത്ര പോകുകയായിരുന്ന ലൂമിനസ് (അസുര) എന്നുപേരുള്ള ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സി. ബസിനുപിന്നില്‍ ഇടിച്ചുകയറുകയായിരുന്നു. അപകടം നടക്കുന്ന സമയത്ത് മണിക്കൂറില്‍ 97.7 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ജോമോന്‍ ബസ് ഓടിച്ചിരുന്നത്. ഇവിടെ നാലുവരിപ്പാതയില്‍ ബസുകളുടെ അനുവദനീയവേഗം മണിക്കൂറില്‍ 70 കിലോമീറ്ററാണ്.



നിര്‍മാണസമയത്തുതന്നെ എന്‍ജിനുമായി ഘടിപ്പിക്കുന്ന വേഗനിയന്ത്രണ സംവിധാനമുള്ള ടൂറിസ്റ്റ് ബസാണിത്. എന്നാല്‍, ഈ ക്രമീകരണത്തില്‍ മാറ്റംവരുത്തിയതാണ് ബസിന് ഇത്രയും വേഗത്തില്‍ പോകാന്‍ അവസരമൊരുക്കിയതെന്ന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മൂന്നുമാസത്തിനിടെ 19 തവണ ജോമോന്‍ വേഗപരിധി ലംഘിച്ചുവെന്ന് പാലക്കാട് എസ്.പി ആര്‍. വിശ്വനാഥ് അറിയിച്ചിരുന്നു.

Content Highlights: bus owner arrested in vadakkencherry accident


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented