.കുഴഞ്ഞുവീണ യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച ബസ്; ഇൻസൈറ്റിൽ ഡ്രൈവർ സന്ദീപ്.
കോഴിക്കോട്: ബസ്സിൽ കുഴഞ്ഞ് വീണ സ്ത്രീയെ ആശുപത്രിയിൽ നേരിട്ടെത്തിച്ച് ബസ് ഡ്രൈവർ മാതൃകയായി. വടകര മുടപ്പിലാവിൽ സ്വദേശി രാധയാണ് വൈകിട്ട് മൂന്നരയോടെ ബസ്സിൽ കുഴഞ്ഞ് വീണത്. കണ്ണൂർ റൂട്ടിലോടുന്ന KL 58 P7 119 നമ്പർ ബസ്സിലെ യാത്രക്കാരിയായിരുന്നു രാധ. ഇവർ കുഴഞ്ഞുവീണതോടെ ബസ് ഡ്രൈവർ അത്തോളി സ്വദേശി സന്ദീപ് ബസ് കൊയിലാണ്ടി ആശുപത്രിയിലേക്ക് തിരിച്ചുവിടുകയും രാധയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കണ്ടക്ടർ രാജേഷിൻ്റെ സഹായത്തോടെയാണ് കുഴഞ്ഞു വീണയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കോഴിക്കോട് കണ്ണൂർ റൂട്ടിലോടുന്ന ഈ ബസ്സിന് സമയം തെറ്റിയതോടെ ട്രിപ്പ് ഒഴിവാക്കേണ്ടിയും വന്നു. എങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായതിൽ സന്തോഷമുണ്ടെന്ന് ഡ്രൈവർ സന്ദീപ് പറഞ്ഞു. രാധയെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.
Content Highlights: Bus driver, Kozhikode, Kozhikode News, Malayalam News
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..