ജംഷാദലി, ഷിബിൻ
മഞ്ചേരി: അപകടംവരുത്തുന്ന വിധത്തിൽ ബസ് ഓടിക്കുകയും ഇതു തടഞ്ഞ പോലീസുകാരെ ഭീഷണിപ്പെടുത്തുകയുംചെയ്ത സംഭവത്തിൽ രണ്ട് സ്വകാര്യബസ് ജീവനക്കാർ പിടിയിൽ. മഞ്ചേരി-കോഴിക്കോട് റൂട്ടിൽ ഓടുന്ന 'ഫന്റാസ്റ്റിക്' ബസിലെ ഡ്രൈവർ കൊണ്ടോട്ടി കുമ്മിണിപ്പറമ്പ് വളപ്പിൽ ജംഷാദലി (33), കണ്ടക്ടർ മേലങ്ങാടി പുളിയൻചാലിൽ ഷിബിൻ (36) എന്നിവരെയാണ് മഞ്ചേരി പോലീസ് അറസ്റ്റുചെയ്തത്.
ശനിയാഴ്‌ച വൈകീട്ട് മഞ്ചേരി പട്ടർകുളത്തുവെച്ചാണ് സംഭവം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒട്ടേറെ യാത്രക്കാരുമായി പോയ ബസ് അമിതവേഗത്തിൽ ഓടിക്കുന്നതുകണ്ട് പോലീസ് തടഞ്ഞു. ഇതോടെ പോലീസുകാർക്കെതിരേ ഇവർ ആക്രോശിച്ച് തട്ടിക്കയറുകയായിരുന്നു. അന്വേഷണത്തിൽ ജംഷാദലി ബ്രൗൺഷുഗർ കടത്ത്, പീഡനം, വധശ്രമം തുടങ്ങിയ കേസുകളിൽ പ്രതിയാണെന്നു തെളിഞ്ഞതായി പോലീസ് പറഞ്ഞു. ബ്രൗൺഷുഗർ കടത്തിയതിന് മൂന്നുമാസത്തെ ജയിൽവാസം കഴിഞ്ഞ് ഒരുമാസം മുൻപാണ് ഇയാൾ പുറത്തിറങ്ങിയത്. ഷിബിന്റെ പേരിൽ നിരവധി അടിപിടിക്കേസുകളുണ്ട്. ബസ് പോലീസ് പിടിച്ചെടുത്തു.
ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആർ.ടി.ഒ.യ്ക്ക് റിപ്പോർട്ട് നൽകുമെന്ന് പോലീസ് അറിയിച്ചു.
Content Highlights: bus driver and conductor arrested at manjeri
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..