പൂത്തിരി കത്തിപ്പില്‍ ചുമത്തിയത് നിസാര കുറ്റം, അവിനാശി ദുരന്തവും പാഠമായില്ല; ക്രമീകരണങ്ങളെല്ലാം പാളി


tourist bus

തിരുവനന്തപുരം: 2020 ഫെബ്രുവരിയില്‍ തമിഴ്നാട്ടിലെ അവിനാശിയില്‍ കെ.എസ്.ആര്‍.ടി.സി. ബസില്‍ ലോറിയിടിച്ച് 19 പേര്‍ മരിച്ചതിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സുരക്ഷാക്രമീകരണങ്ങളെല്ലാം പാളി. രാത്രികാല വാഹനപരിശോധനയ്ക്ക് പോലീസ് മോട്ടോര്‍വാഹനവകുപ്പിന്റെ സംയുക്ത സ്‌ക്വാഡ് രൂപവത്കരിക്കാനും ഡ്രൈവര്‍മാര്‍ വിശ്രമമില്ലാതെ ജോലിചെയ്യുന്നത് ഒഴിവാക്കാന്‍ ലോഗ് ബുക്ക് നിര്‍ബന്ധമാക്കാനും തീരുമാനിച്ചിരുന്നു. ഡ്രൈവര്‍മാര്‍ വാഹനമോടിക്കാന്‍ കയറുമ്പോള്‍ ഓഡോമീറ്റര്‍ രേഖപ്പെടുത്തി വാഹനത്തില്‍ സൂക്ഷിക്കണം. ഇത് ഉദ്യോഗസ്ഥര്‍ പരിശോധിക്കും. എന്നാല്‍, ഇതൊന്നും നടപ്പായില്ല. കെ.എസ്.ആര്‍.ടി.സി.യില്‍ ഡ്രൈവര്‍മാര്‍ വിശ്രമമില്ലാതെ ജോലിചെയ്യുന്നത് ഒഴിവാക്കാന്‍ ക്രൂ ചെയ്ഞ്ച് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.

പൂത്തിരികത്തിപ്പും വേഗപരിധി ലംഘിക്കലുംകോളേജുകളിലെ വിനോദയാത്രകളില്‍ ബസുകളിലെ ആഘോഷങ്ങള്‍ അതിരുവിടുന്നതായി സൂചന ലഭിച്ചിട്ടും മോട്ടോര്‍വാഹനവകുപ്പ് നടപടി കടുപ്പിച്ചില്ല. പെരുമണ്‍ എന്‍ജിനിയറിങ് കോളേജില്‍നിന്ന് മൈസൂരിലേക്കു വിനോദയാത്ര പോയ ബസിനു മുകളില്‍ പൂത്തിരികത്തിച്ച സംഭവത്തില്‍ നിസാര കുറ്റങ്ങള്‍മാത്രമാണ് ചുമത്തിയത്. പിഴയ്ക്കു പുറമേ അനധികൃതമായി ഘടിപ്പിച്ച ലൈറ്റുകള്‍ നീക്കംചെയ്ത് ബസ് ഹാജരാക്കാന്‍ മാത്രമാണ് നിര്‍ദേശിച്ചത്.

ഒരുവര്‍ഷത്തിനിടെ ഒന്നിലധികം തവണ നിയമലംഘനം നടത്തിയ ടൂറിസ്റ്റ് ബസുകള്‍ക്കെതിരേ 1800 കേസുകളാണ് മോട്ടോര്‍വാഹനവകുപ്പ് എടുത്തിട്ടുള്ളത്. 2019 നവംബറില്‍ അഞ്ചലില്‍ സ്‌കൂള്‍ മൈതാനത്ത് അഭ്യാസംകാട്ടിയ ബസുകള്‍ മോട്ടോര്‍വാഹനവകുപ്പ് പിടിച്ചെടുത്തിരുന്നു. വിനോദയാത്ര കൊഴുപ്പിക്കാന്‍ പുത്തൂരിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.

താമരശ്ശേരി ജി.വി.എച്ച്.എസ്.എസിലെ വിനോദയാത്രയ്ക്കിടെ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ പിറന്നാള്‍ ആഘോഷിക്കാന്‍ ബസിനു മുകളില്‍ പൂത്തിരി കത്തിച്ചിരുന്നു. കഴിഞ്ഞ മേയില്‍ മടത്തറ മേലേമുക്കില്‍ അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെ.എസ്.ആര്‍.ടി.സി. ബസില്‍ ഇടിച്ചുകയറി 70 പേര്‍ക്ക് പരിക്കേറ്റിരുന്നു. നിയമലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാം. പെര്‍മിറ്റ് ലംഘനത്തിന് കേസെടുക്കാം. ഒറ്റപ്പെട്ട സംഭവങ്ങളില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ നടപടി എടുക്കാറുണ്ട്. എന്നാല്‍, പൂത്തിരി ആഘോഷം നടന്ന സംഭവങ്ങളിലൊന്നും പെര്‍മിറ്റ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളിലേക്ക് മോട്ടോര്‍വാഹനവകുപ്പ് കടന്നിട്ടില്ല.

രാജാക്കാട് അപകടം

2013 മാര്‍ച്ചില്‍ ഇടുക്കി രാജാക്കാട്ടുണ്ടായ ബസ് അപകടത്തില്‍ വെള്ളനാട് സാരാഭായി സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ഏഴു വിദ്യാര്‍ഥികളാണ് മരിച്ചത്. ബസ് ഡ്രൈവറുടെ പിഴവെന്നായിരുന്നു മോട്ടോര്‍വാഹനവകുപ്പിന്റെ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കോളേജുകളില്‍ നിന്നുള്ള വിനോദയാത്രകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നിരവധി നിര്‍ദേശങ്ങള്‍ ഉയര്‍ന്നെങ്കിലും ഒന്നും നടപ്പായില്ല.

കരിക്കകവും ചാന്നാങ്കരയും

ഡ്രൈവര്‍മാരുടെ വീഴ്ചയാണ് രണ്ട് അപകടങ്ങള്‍ക്കും കാരണം. 2011ല്‍ കരിക്കകത്ത് ഏഴു വിദ്യാര്‍ഥികളും ആയയും ചാന്നാങ്കരയില്‍ മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഇതേത്തുടര്‍ന്ന് സ്‌കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് പ്രവൃത്തിപരിചയം ഉള്‍പ്പെടെ യോഗ്യതകള്‍ നിര്‍ബന്ധമാക്കിയെങ്കിലും പൂര്‍ണമായും നടപ്പായിട്ടില്ല.

Content Highlights: bus accidents continues in kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented