ഡ്രൈവര്‍മാരുടെ അശ്രദ്ധ കാണാതിരിക്കാനാവില്ല, റോഡില്‍ ഇനി ചോര വീഴരുത്; നിയമ ലംഘനങ്ങള്‍ക്കെതിരേ കോടതി


പ്രതീകാത്മക ചിത്രം | Photo-PTI

തൃശൂര്‍: വടക്കഞ്ചേരി ബസ്സപകടത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ്. ശ്രീജിത്ത് ഹാജരായി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ലൈന്‍ ട്രാഫിക് സംവിധാനം ഉടന്‍ നടപ്പാക്കണമെന്നും ഗതാഗത നിയമം ലംഘിക്കുന്നവരോട് വിട്ടുവീഴ്ച വേണ്ടെന്നും ഹൈക്കോടതി പറഞ്ഞു.

ഡ്രൈവര്‍മാരുടെ അശ്രദ്ധ കണ്ടില്ലെന്ന് നടിക്കാനാവില്ല. റോഡില്‍ ഇനി ചോര വീഴരുത്. വേറെ എവിടെയാണ് ഇത്രയധികം നിയമലംഘനങ്ങള്‍ നടക്കുന്നത്? ട്രാഫിക് നിയമലംഘനം അറിയിക്കാന്‍ വാട്‌സ്ആപ്പ് നമ്പര്‍ വേണം. ലൈന്‍ ട്രാഫിക്കിനെ കുറിച്ച് പലര്‍ക്കും അറിയില്ല. അതുകൊണ്ട് ലൈന്‍ ട്രാഫിക്ക് ഉടന്‍ നടപ്പിലാക്കണം. ഇതൊരു പുതിയ തുടക്കമാണ്. അത് എങ്ങനെ വരുമെന്ന് കാത്തിരുന്ന് കാണാം. ഷൊര്‍ണൂര്‍ പാലക്കാട് കുന്നംകുളം തൃശൂര്‍ എന്നീ റൂട്ടുകളില്‍ ബസ്സുകള്‍ ചീറിപ്പായുകയാണ്. ഇതിന് എന്താണ് നടപടിയെന്ന് കോടതി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറോട് ചോദിച്ചു.



വെള്ളിയാഴ്ച മാത്രം 96 ബസ്സുകള്‍ക്കെതിരേ നടപടിയെടുത്തതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞ ഏഴ് മാസമായി അപകടങ്ങളുടെ തോത് കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ടെന്നും എസ്. ശ്രീജിത്ത് വ്യക്തമാക്കി.

Content Highlights: bus accident kerala high court transport commissioner


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented