ഒറ്റപ്പാലം: വാണിയംകുളം തൃക്കങ്ങോട് ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്കേറ്റു. വാന്‍ ഡ്രൈവര്‍ ചിറ്റൂര്‍ മുതലമട എരിപ്പാടത്ത് സെന്തില്‍കുമാര്‍ (39), വാനിലുണ്ടായിരുന്ന പല്ലശന വടക്കേത്തറ തരകത്ത് വീട്ടില്‍ ശിവരാമന്‍ (45) എന്നിവരാണ് മരിച്ചത്. അപകടസ്ഥലത്തുനിന്ന് കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുംമുമ്പേ രണ്ടു പേരും മരിച്ചിരുന്നു. 

ശനിയാഴ്ച്ച വൈകീട്ട് 5.30ന് തൃക്കങ്ങോട് ജങ്ഷന്  സമീപത്താണ് അപകടം നടന്നത്. പാലക്കാട് നിന്ന് ഒറ്റപ്പാലം വഴി തൃശൂരിലേക്ക് പോയ സ്വകാര്യ ബസും ഷൊര്‍ണ്ണൂരില്‍നിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് വന്ന പിക്കപ്പ് വാനും കൂട്ടിയിടിച്ചു.

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട ബസ് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കും സ്വകാര്യ വളപ്പിലെ മതിലും ഇടിച്ചു തകര്‍ത്തു. ബസിലുണ്ടായിരുന്ന 18 പേരെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

10 പേരെ കണ്ണിയംപുറത്തെ സ്വകാര്യ ആപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. നാട്ടുകാരും പോലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പിക്കപ്പ് വാന്‍ ഭാഗികമായി തകര്‍ന്നു. ബസിന്റെ മുന്‍വശവും തകര്‍ന്ന നിലയിലാണ്. അപകടകാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു

palkkad bus accident
ഫോട്ടോ: പ്രവീഷ് ഷൊര്‍ണൂര്‍
palakkad bus accident
ഫോട്ടോ: പ്രവീഷ് ഷൊര്‍ണൂര്‍
palakkad bus accident
ഫോട്ടോ: പ്രവീഷ് ഷൊര്‍ണൂര്‍

palakkad bus accident

content highlights: bus accident at palakkad ottappalam