അപകടത്തിൽപെട്ട ബസ്
ഇരിട്ടി: മാക്കൂട്ടം-ചുരം അന്തസ്സംസ്ഥാനപാതയില്‍ കര്‍ണാടക സ്ലീപ്പര്‍ കോച്ച് ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ച് ഡ്രൈവര്‍ മരിച്ചു. ബെംഗളൂരു മല്ലേശ്വരം സ്വദേശി സ്വാമി (42) ആണ് മരിച്ചത്. യാത്രക്കാരായ പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.
ബെംഗളൂരുവില്‍നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസ്സാണ് ചുരംപാതയില്‍ മെതിയടി പാറയ്ക്ക് സമീപം അപകടത്തില്‍പ്പെട്ടത്. പെരുമ്പാടി ചെക്പോസ്റ്റ് കഴിഞ്ഞ് മെതിയടി പാറ ഹനുമാന് സ്വാമി ക്ഷേത്രത്തിനടുത്തുവെച്ച് ബസിന്റെ നിയന്ത്രണം വിട്ടു. അപകടം ഒഴിവാക്കാന്‍ ഡ്രൈവര്‍ ബസ് മരത്തിലിടിച്ച് നിര്‍ത്തുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം.
ബസിനും മരത്തിനും ഇടയില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ബസിന്റെ സൈഡ് ഗ്ലാസ് പൊളിച്ചാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. സാരമായി പരിക്കേറ്റ കണ്ടക്ടര്‍ പ്രകാശ് വീരാജ്പേട്ട താലൂക്ക് ആസ്പത്രിയില്‍ ചികിത്സയിലാണ്. ബസില്‍ ജീവനക്കാരടക്കം 22 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഒരാഴ്ച മുന്‍പാണ് ചുരം റൂട്ടില്‍ ബസ് സര്‍വീസ് പുനരാരംഭിച്ചത് .
Content Highlights: bus accident at makkoottam road, driver dies
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..