രാമപുരം മാനത്തൂരിൽ അയ്യപ്പഭക്തരു​ടെ വാഹനം അപകടത്തിൽപ്പെട്ടു; 17 പേർക്ക് പരിക്ക്


അപകടത്തിൽപ്പെട്ട ബസ്‌

കോട്ടയം : രാമപുരം മാനത്തൂരില്‍ അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറി. വാഹനത്തില്‍ ഉണ്ടായിരുന്ന 17 അയ്യപ്പഭക്തര്‍ക്ക് പരിക്കേറ്റു. മൂന്നുപേരെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആഞ്ച് പേരുടെ പരിക്ക് ഗുരുതരമാണ്.

വെളളിയാഴ്ച അര്‍ദ്ധരാത്രി ഒന്നിന് ശേഷം തൊടുപുഴ-പാലാ ഹൈവേയിലായിരുന്നു അപകടം. തമിഴ്നാട്ടിലെ വെല്ലൂരില്‍ നിന്നും ശബരിമലയിലേക്ക് വന്ന അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. റോഡിലെ തിട്ടയില്‍ ഇടിച്ച് ബസ് മറിയുകയായിരുന്നു. ജനല്‍ ചില്ല് തകര്‍ന്ന് പുറത്തേക്ക് തെറിച്ചവര്‍ക്കാണ് പരിക്കേറ്റത്.

നാട്ടുകാര്‍ വിവരം അറിയിച്ചതോടെ രാമപുരം പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. പാലാ ഹൈവേ പൊലീസ് രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.

Content Highlights: Bus accident at kottayam ramapuram


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


വഴിയിൽ വീണ ആണവ വസ്തു എവിടെ? ഓസ്ട്രേലിയയിൽ അതിജാ​ഗ്രത 

Jan 31, 2023

Most Commented