ബുറെവിയുടെ സഞ്ചാരപഥത്തില്‍ മാറ്റം; കേരളത്തിലെത്തുമ്പോള്‍ തീവ്രത കുറയും


ബുറെവിയുടെ നിലിവലെ സഞ്ചാരപഥം

തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങള്‍ക്ക് ആശ്വാസമായി ബുറെവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ മാറ്റം. നാളെ ഉച്ചയോടെ മാത്രമേ കാറ്റ് കേരള തീരത്ത് എത്തുകയുള്ളൂ.

കേരളത്തില്‍ എത്തുമ്പോള്‍ ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞ് അതിതീവ്രന്യൂനമര്‍ദം ആകും. എങ്കിലും ശക്തമായ കാറ്റും മഴയും ഇതു കടന്നുപോകുമ്പോള്‍ പ്രതീക്ഷിക്കണം.

കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്ന ഏറ്റവും പുതിയ വിവര പ്രകാരം ബുറെവി ചുഴലിക്കാറ്റ് തമിഴ്‌നാട്ടില്‍ വച്ചു തന്നെ ശക്തി കുറഞ്ഞ് അതി തീവ്ര ന്യുന മര്‍ദ്ദമായി, തുടര്‍ന്ന് തിരുവനന്തപുരം പൊന്മുടിയുടെ അടുത്ത് കൂടി നാളെ ഉച്ചയോടെ കേരളത്തില്‍ പ്രവേശിച്ചു വര്‍ക്കലക്കും പരവൂരിനും (കൊല്ലം )ഇടയില്‍ അറബികടലില്‍ പ്രവേശിച്ച് തീവ്ര ന്യുന മര്‍ദ്ദമായി ശക്തി കുറയാന്‍ സാധ്യതയെന്നാണ്.

ഇതിന്റെ പശ്ചാത്തലത്തില്‍ പൊന്‍മുടിയിലെ ലയങ്ങളില്‍ താമസിക്കുന്ന തോട്ടം തൊഴിലാളികളെ വിതുരയിലുള്ള സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചു. കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഇവരെ എത്തിക്കും.

നാളെ പകല്‍ തമിഴ്നാട്ടില്‍ തിരുനെല്‍വേലിക്കും തെങ്കാശിക്കും ഇടയിലൂടെ കേരളം ലക്ഷ്യമാക്കി നീങ്ങുമ്പോഴും ചുഴലിക്കാറ്റിന് 75 കി.മി വരെ വേഗമുണ്ടാകും. ഇത് കേരളത്തില്‍ എത്തുമ്പോള്‍ 60-65 കി.മി ലേക്ക് കുറയും എന്നാണ് പ്രതീക്ഷിക്കേണ്ടത്.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'ബുറേവി'ചുഴലിക്കാറ്റ് നിലവില്‍ മാന്നാര്‍ കടലിടുക്കില്‍ എത്തി. കഴിഞ്ഞ ആറ് മണിക്കൂറായി മണിക്കൂറില്‍ 13 കിമീ വേഗതയില്‍ പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 9.1° ച അക്ഷാംശത്തിലും 80.2°E രേഖാംശത്തിലും എത്തിയിട്ടുണ്ട്. ഇത് മാന്നാറില്‍ നിന്ന് 30 കിമീ ദൂരത്തിലും പാമ്പനില്‍ നിന്ന് 110 കിമീ ദൂരത്തിലും കന്യാകുമാരിയില്‍ നിന്ന് ഏകദേശം 310 കിമീ ദൂരത്തിലുമാണ്. നിലവില്‍ ചുഴലിക്കാറ്റിനകത്തെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ 70 മുതല്‍ 80 കിമീ വരെയും ചില അവസരങ്ങളില്‍ 90 കിമീ വരെയുമാണ്.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും പുതിയ ബുള്ളറ്റിന്‍ പ്രകാരം 'ബുറെവി' ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമായി (Deep Depression) ഡിസംബര്‍ 4 ന് കേരളത്തില്‍ പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. തിരുവനന്തപുരം-കൊല്ലം ജില്ലകളുടെ അതിര്‍ത്തിയിലൂടെയാണ് അറബിക്കടലിലേക്ക് എത്തിച്ചേരുന്ന രീതിയിലാണ് പ്രതീക്ഷിക്കുന്ന സഞ്ചാരപഥം. ആയതിനാല്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്.

കാറ്റിന്റെ ഗതിയില്‍ വന്ന മാറ്റിത്തിന് അനുസൃതമായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിവിധ ജില്ലകളിലേക്ക് നല്‍കിയിരിക്കുന്ന ജാഗ്രത നിര്‍ദേശം പുതുക്കി നിശ്ചയിച്ചിട്ടുണ്ട്.

2020 ഡിസംബര്‍ 3 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഏറ്റവും ഉയര്‍ന്ന അലേര്‍ട്ട് ആയ 'റെഡ്' അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറില്‍ 204.5 ാാ ല്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണിത്. ഇത്തരത്തില്‍ അതിതീവ്ര മഴ ലഭിക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കും.

2020 ഡിസംബര്‍ 3 ന് കോട്ടയം, എറണാകുളം എന്നീ ജില്ലകളിലും 2020 ഡിസംബര്‍ 4 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 ാാ മുതല്‍ 204.4 mm വരെ മഴ ലഭിക്കാനുള്ള സാധ്യതയാണിത്.

2020 ഡിസംബര്‍ 3, 4 തീയതികളില്‍ തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും 2020 ഡിസംബര്‍ 5 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലും ഡിസംബര്‍ 6 ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഥലഹഹീം അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section
Most Commented